ചതിക്കപ്പെട്ട് ശുഭ്മാന്‍ ഗില്‍, നൊമ്പരമായി ഇന്ത്യന്‍ താരം
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് കന്നി ഏകദിന സെഞ്ച്വറി നഷ്ടപ്പെട്ടത് തലനാരിഴക്ക്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുന്നതിനിടെ മഴയെത്തിയതാണ് ആറാം ഏകദിനം മാത്രം കളിയ്ക്കുന്ന ഗില്ലിന് തിരിച്ചടിയായത്.
98 പന്തില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ആ സമയം ശുഭ്മാന്‍ ഗില്‍. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഗില്ലിന്റെ ബാറ്റിംഗ്. രണ്ട് റണ്‍സ് കൂടി നേടിയതിന് ശേഷമാണ് മഴയെത്തിയിരുന്നെങ്കില്‍ ഏകദിനത്തിലെ ആദ്യ സെഞ്ച്വറി ഗില്ലിന് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ കുറിയ്ക്കാമായിരുന്നു. ഏഴ് പന്തില്‍ ആറ് റണ്‍സുമായി മലയാളി താരം സഞ്ജു സാംസണും ക്രീസിലുണ്ടായിരുന്നു.
ഗില്ലിന്റെ തകര്‍പ്പന്‍ മികവിലാണ് ഇന്ത്യ 36 ഓവറില്‍ 226 റണ്‍സിലെത്തിയത്. മറുടപിട ബാറ്റിംഗില്‍ വെസ്റ്റിന്‍ഡീസ് 137 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
എന്നാല്‍ മത്സരത്തില്‍ സെഞ്ച്വറി കൈവിട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഗില്ലിന് സമാധാനമായി. കൂടാതെ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു.
https://twitter.com/itsgautamm/status/1552302519350546432?ref_src=twsrc%5Etfw
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 64 റണ്‍സെടുത്ത ഗില്‍ രണ്ടാം മത്സരത്തില്‍ 43 റണ്‍സാണ് നേടിയത്. ഗില്ലിനെ കൂടാതെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും യുവതാരമെന്ന നിലയില്‍ ഗില്ലിനെ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കുകയായിരുന്നു.