സൂപ്പര്‍ കോച്ചെന്ന പൊയ്മുഖം വീണു, ബലിയാടാകാന്‍ ഗില്‍ മാത്രം

Image 3
CricketFan Zone

സതീഷ് ചനസേരില്‍

കഴിഞ്ഞ രണ്ടു വര്‍ഷം അയാള്‍ സൂപ്പര്‍ കോച്ച് എന്നാണറിയപ്പെട്ടതു . തൊട്ടതെല്ലാം പൊന്നാക്കിയ ആള്‍ . വന്‍കിട ഐ പി എല്‍ ടീമുകള്‍ അയാളെ റാഞ്ചാന്‍ തയ്യാറായിരുന്നു . എന്തിനു ഇന്ത്യന്‍ ടീമിന്റെ കോച്ച് ആവാന്‍ പോലും അയാളെ സമീപിച്ചിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത് .

മറ്റുള്ളവര്‍ ഡഗ് ഔട്ടില്‍ ലാപ്‌ടോപിന്റെ മുന്നില്‍ ഇരിയ്ക്കുമ്പോള്‍ അയാള്‍ ബൗണ്ടറി ലൈനില്‍ വാലിന് തീ പിടിച്ചപോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഓടി നടക്കുന്നത് പലപ്പോഴും കാണാമായിരുന്നു .

അയാളുടെ ടീം ആദ്യ അവസരത്തില്‍ തന്നെ കിരീടം ചൂടിയപ്പോഴും അടുത്ത വര്‍ഷം ഫൈനലില്‍ എത്തിയപ്പോഴും ക്യാപ്ടനെക്കാളും മറ്റു ടീം മെമ്പേഴ്‌സിനെക്കാളും ഉയര്‍ന്നു കേട്ടത് അയാളുടെ പേരായിരുന്നു . ‘ആശിഷ് നെഹ്‌റ ദി സൂപ്പര്‍ കോച്ച്

ഇപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ ക്യാപ്റ്റന്‍ ഗില്‍ ചോദ്യശരങ്ങള്‍ നേരിടുമ്പോള്‍ സൂപ്പര്‍ കോച്ചിന്റെ പേര്‍ എവിടെയും പരാമര്‍ശിയ്ക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു . ശരിയ്ക്കും ഹാര്‍ദിക്കിന്റെയും , ഷമിയുടെയും അഭാവം ടീമിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

ഒപ്പം സായി സുദര്‍ശന്‍ (418), ഗില്‍ (320) ഒഴിച്ചു നിര്‍ത്തിയാല്‍ തീം മൊത്തത്തില്‍ പെര്‍ഫോം ചെയ്യുന്നില്ല . തേവാത്തിയ , മില്ലര്‍ , സാഹ , റാഷിദ് , മോഹിത് എല്ലാം നിരാശാജനകമായ പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത് .

ഒരു ടീം മൊത്തത്തില്‍ ക്ലിക്ക് ആയാല്‍ മാത്രമേ എതൊരു കോച്ചും ക്യാപ്റ്റനും ക്ലിക്ക് ആവുകയുള്ളൂ . അപ്പോള്‍ വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പലരും ഉണ്ടാകും , പരാജയങ്ങളില്‍ ക്യാപ്റ്റന്‍ മാത്രമേ ബലിയാടാകാന്‍ കാണു .