വലിയ സ്‌കോറുകള്‍ക്ക് മുന്നില്‍ തട്ടിവീഴുകയാണ് അവന്‍, അമിത പ്രതീക്ഷയുടെ ഭാരമാണ് അയാളെ തളര്‍ത്തുന്നത്

പ്രണവ് തെക്കേടത്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടുന്ന സ്റ്റാര്‍ട്ടുകള്‍ വലിയ സ്‌കോറിലേക്ക് കണ്‍വെര്‍ട് ചെയ്യാതെ ഗില്‍ വീണ്ടും നിരാശപെടുത്തുകയാണ്. കരിയറില്‍ ഇതുവരെ 3 തവണ 50 റന്‍സുകള്‍ പിന്നിടുമ്പോഴും ആ ആദ്യ ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കാത്തിരിപ്പ് പിന്നെയും നീളുന്ന അവസ്ഥ.

ടെക്നിക്കലി സൗണ്ടഡ് എന്നും ഓര്‍ഗനൈസ്ഡ് പ്ലെയര്‍ എന്നുമുള്ള വിശേഷണം ചെറുപ്പത്തിലേ സ്വന്തമാക്കുന്ന ഭാവിയില്‍ ടെസ്റ്റിലേയും ഏകദിനത്തിലെയും മെയിന്‍ സ്റ്റേ ആവുമെന്ന് കരുതുന്ന ആ 22 കാരനോടുള്ള അമിത പ്രതീക്ഷകള്‍ ആവാം ഒരുപക്ഷെ ഇത്രമാത്രം നിരാശ സമ്മാനിക്കാന്‍ കാരണം ..

അപ്പോഴും ഈ തലമുറയിലെ ഇന്ത്യയുടെ യുവനിരയില്‍ പേഴ്‌സണലി ഒരുപാട് പ്രതീക്ഷകള്‍ എനിക്ക് സമ്മാനിക്കുന്നത് ശുബ്മാന്‍ ഗില്‍ തന്നെയാണ്

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

You Might Also Like