ഗില്ലിന്റെ പകരക്കാരനാര്? പരിഗണിയ്ക്കുന്നത് 4 പേരെ, അതില്‍ ഒരു സര്‍പ്രൈസ് താരവും

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പകരക്കാരന്‍ ആരെന്ന അന്വേഷണത്തിലാണ് ടീം ഇന്ത്യ. ഇക്കാര്യത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് ടീം മാനേജുമെന്റും താരങ്ങളും നടത്തുന്നത്.

രോഹിത്തിന് കൂട്ടായി ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് മായങ്ക് അഗര്‍വാളോ കെഎല്‍ രാഹുലോ ആയിരിക്കും ഗില്ലിന് പകരക്കാരനായി എത്തുക എന്നാണ് കരുതുന്നത്. സറ്റാന്‍ഡ് ബൈ താരമായി ടീമിലുളള അഭിമന്യൂ ഈശ്വറിന്റെ പേരും ആ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുക. മൂവരേയും മാറി മാറി പരീക്ഷിക്കാനുളള സാധ്യതയും തള്ളികളയാനാകില്ല.

കെ എല്‍ രാഹുലിനെ മധ്യനിരയില്‍ ഇറക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂബോളില്‍ രാഹുലിന്റെ കളി മികച്ചതായിരുന്നില്ല എന്ന വിലയിരുത്തലും കിങ്സ് ഇലവന്‍ പഞ്ചാബ് നായകനെ മധ്യനിരയില്‍ ഇറക്കാന്‍ കാരണമായി പറയുന്നു.

മൂവരേയും കൂടാതെ ഹനുമ വിഹാരിയെ ഓപ്പണറായി പരീക്ഷിക്കാനുളള സാധ്യതയും ടീം ഇന്ത്യ തേടുന്നുണ്ട്. ന്യൂബോളില്‍ കളിക്കാനുള്ള തന്റെ മികവ് ഹനുമാ വിഹാരി തെളിയിച്ചിട്ടുമുണ്ട്.

ഫസ്റ്റ ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി കഴിവ് തെളിയിച്ചിട്ടുളള താരമാണ് അഭിമന്യൂ ഈശ്വര്‍. 64 ഫ്സ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 43.57 ശരാരിയില്‍ 4401 റണ്‍സ് സ്വന്തമാക്കിയിട്ടുളള താരമാണ് അഭിമന്യൂ, 13 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 233 റണ്‍സ് ആണ് ഉര്‍ന്ന സ്‌കോര്‍.

You Might Also Like