ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഫൈനലില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും കൊല്‍ക്കത്തന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശുഭ്മാന്‍ ഗില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവന്റെ സ്ട്രൈക്ക്റേറ്റ് ഒരു വിധത്തിലും കൊല്‍ക്കത്തയെ സഹായിക്കുന്നില്ലെന്നും ആകാശ് ചോപ്ര തുറന്ന് പറഞ്ഞു.

സീസണില്‍ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം ഗില്ലിന്റെ സ്ട്രൈക്ക്റേറ്റ് കുറയുന്നത് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയും ചൂണ്ടിക്കാണിച്ചിരുന്നു.

ഫൈനലില്‍ 43 പന്തില്‍ നിന്നാണ് ഗില്‍ 51 റണ്‍സ് നേടിയത്. പവര്‍പ്ലേ വരെ ഗില്ലിന്റെ സ്ട്രൈക്ക്റേറ്റ് പ്രശ്നമില്ല. എന്നാല്‍ അത് കഴിഞ്ഞാല്‍ താഴേക്ക് വീഴുന്നു. 192 റണ്‍സ് പിന്തുടരുമ്പോള്‍ 43 പന്തില്‍ നിന്ന് 51 റണ്‍സ് നേടുന്നത് വളരെ വേഗം കുറഞ്ഞാണെന്ന് പറയാം. ശുഭ്മാന്‍ ഗില്ലിന്റെ അടുത്ത അപ്ഗ്രേഡില്‍ വരേണ്ടത് സ്ട്രൈക്ക്റേറ്റ് ആണെന്നും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറയുന്നു.

17 മത്സരങ്ങളാണ് സീസണില്‍ ശുഭ്മാന്‍ ഗില്‍ കളിച്ചത്. നേടിയത് 478 റണ്‍സ്. 76 ആണ് ഗില്ലിന്റെ ടോപ് സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറിയും ഈ സീസണില്‍ ഗില്‍ കണ്ടെത്തിയിരുന്നു.