ഗില്‍ പേസ് ബൗളിംഗ് കണ്ട് പേടിച്ചോ?, പറയാതെ വയ്യ

ദിപു രാമകൃഷ്ണന്‍

എത്ര പരിചയ സമ്പന്നരായ കമെന്റേറ്റര്‍സ് ആണെങ്കിലും ചിലപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് തീരെ ദഹിക്കില്ല .. അത്യാവശ്യം ക്രിക്കറ്റ് ഫോളോ ചെയ്യുന്ന ആര്‍ക്കും ഇത് അല്ലല്ലോ ശരി എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അവര്‍ പറയും. അതുപോലെ ഒരു കാര്യം ഇന്ന് കേട്ടു.

ഗില്‍ ബാറ്റ് ചെയ്യുന്നു ആര്‍ച്ചര്‍ ബൗള്‍ ചെയ്യുന്നു. കമന്ററി പാനലില്‍ ഉള്ള നിക്ക് നൈറ്റ് ഗവാസ്‌കറിനോട് ചോദിക്കുന്നു ഗില്‍ ഓസ്ട്രേലിയയില്‍ ആദ്യം കളിച്ച ഇന്നിങ്സുകളില്‍ ബോളിന്റെ ലൈന്‍സിന് ഇന്‍സൈഡ് ആയി നിന്നാണ് കളിച്ചിരുന്നത് പിന്നീട് അത് ബിഹൈന്‍ഡ് ദി ലൈന്‍ ആയി അത് എന്തുകൊണ്ടാണ്? അതിനു ഗാവസ്‌കര്‍ പറഞ്ഞ ഉത്തരം ഗില്‍ അതുവരെ സ്റ്റാര്‍കിന്റെയും കമ്മിന്‍സ്‌ന്റെയും പേസ് ഉള്ള ബൗളര്‍മാരെ നേരിട്ടിട്ടില്ല അതുകൊണ്ട് ആ പേസ് കണ്ട സര്‍പ്രൈസ്ഡ് ആയിട്ടാണ് ഇന്‍സൈഡ് ദി ലൈന്‍ ആയി ആദ്യം അവരെ നേരിട്ടത് എന്ന് ..

സാമാന്യം ക്രിക്കറ്റ് ഫോളോ ചെയ്യുന്ന ആര്‍ക്കും അറിയാം സ്റ്റാര്‍കും കമ്മിന്‍സും ആ സീരീസില്‍ ബൗള്‍ ചെയ്തത് ഏകദേശം 145 + സ്പീഡില്‍ ആണ് ആ സ്പീഡില്‍ ബൗള്‍ ചെയ്യുന്ന ബുമ്രയും, ഷമിയും , ഉമേഷ് യാദവും, സൈനിയും ഇന്ത്യന്‍ ടീമില്‍ തന്നെ ഉണ്ട് എന്ന് തന്നെയല്ല ഗില്‍ കളിച്ച അണ്ടര്‍ 19 ടീമില്‍ തന്നെ 145 + സ്പീഡില്‍ ബൗള്‍ ചെയ്യുന്ന ശിവം മാവിയും , കമലേഷ് നഗര്‍കോട്ടിയും ഉണ്ടായിരുന്നു .

ഇനി ഗില്‍ കളിക്കുന്ന ഐപിഎല്‍ ടീം ആയ കെ കെ ആര്‍ നോക്കിയാലും 150 + സ്പീഡില്‍ ബൗള്‍ ചെയ്യുന്ന ലോക്കീ ഫെര്‍ഗുസനും , ആന്ദ്രേ റസ്സലും അവിടെ ഉണ്ട് .. 155 ഒക്കെ എറിഞ്ഞ അര്‍ച്ചറിനെയും നോര്‍ട്ടിയയെയും റബാഡയെയും ഒക്കെ ഗില്‍ നേരിട്ടിട്ടും ഉണ്ട് . എന്തിന് ഈ കമ്മിന്‍സിനെ തന്നെ ഗില്‍ ഒരുപാടു തവണ കെ കെ ആര്‍ ന്റെ നെറ്റ് പ്രാക്ടീസില്‍ നേരിട്ടിട്ടുണ്ടാവും

ഇതൊന്നും പോരാത്തതിന് 160 കിലോമീറ്ററില്‍ ബൗള്‍ ചെയ്യുന്ന ബൗളിംഗ് മെഷീനുകള്‍ ഇപ്പോള്‍ എല്ലാ ടീമിന്റെ കയ്യിലും ഉണ്ട് .. ഇത്ര ഒക്കെ അറിഞ്ഞിട്ടാണ് ഗില്‍ സ്റ്റാറിന്റെയും കമ്മിന്‍സിന്റെയും 145 കിലോ മീറ്റര്‍ സ്പീഡ് കണ്ടു ഗില്‍ പേടിച്ചു എന്നൊക്കെ ഗാവസ്‌കര്‍ പറഞ്ഞത് .. കമ്മിന്‍സിന്റെ ലൈന്‍ ആന്‍ഡ് ലെങ്ത് ലോക നിലവാരത്തില്‍ ഉള്ളതാണ് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ 145 കിലോമീറ്റര് പേസ് ഗില്‍ ഇതുവരെ കണ്ടിട്ടില്ല .. പേസ് കണ്ടു ഗില്‍ പേടിച്ചു എന്നൊക്കെ പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ അല്പം ബുദ്ധിമുട്ടുണ്ട് .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ

You Might Also Like