കണ്ണിനടിയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് അയാള്‍ വാരിക്കൂട്ടിയത് ഇരുപതിനായിരത്തിലധികം റണ്‍സുകള്‍

Image 3
Cricket

ഷമീര്‍ സ്വലാഹ്

ശിവ്‌നാരയെന്‍ ചന്ദര്‍പോള്‍…..
കരിയറില്‍ ഇരുപതിനായിരത്തിലധികം റണ്‍സുകള്‍ സ്‌കോര്‍ ചെയ്ത ഒരു വെസ്റ്റിന്‍ഡ്യന്‍ ബാറ്റിങ് ഇതിഹാസം…

അയാളുടെ ബാറ്റിങ്ങ് സ്റ്റാന്റ് കാണുമ്പോള്‍… അയാളിലുണ്ടായിരുന്ന സോളിഡ് ഡിഫന്‍സീവ് ബാറ്റിങ്ങും, റണ്‍ കളക്റ്റിങ്ങുമൊക്കെ നമ്മളില്‍ പലര്‍ക്കും കൗതുകം തന്നെ തോന്നിയിട്ടുണ്ടാവും.

എന്നാല്‍ അതുപോലെ തന്നെ അദ്ദേഹത്തിന്റെ മത്സരങ്ങള്‍ കണ്ടു തുടങ്ങിയ കാലത്ത് കണ്ണുകള്‍ക്ക് താഴെ കാണപ്പെട്ടിരുന്ന സ്റ്റിക്കറുകള്‍ അതിലേറെ കൗതുകം പലര്‍ക്കും തോന്നിയിട്ടുണ്ടാവും.ഇതെന്തിനാണെന്നറിയാനായി ആകാംക്ഷയും വന്നിട്ടുണ്ടാവും….

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ തന്നെ പലര്‍ക്കും കളത്തിന് അകത്തും,പുറത്തുമൊക്കെ വസ്ത്രങ്ങളിലും, സണ്‍ഗ്ലാസിലും, ഹെയര്‍ സ്‌റ്റൈലിലുമൊക്കെയായി ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചന്ദര്‍പോളിന്റെ ബ്ലാക്ക് സ്റ്റിക്കറുകള്‍ അയാളുടെ മാത്രം ഒരു സിഗ്‌നേചര്‍ സ്‌റ്റൈല്‍ ആയി തോന്നാമെങ്കിലും… അത് അങ്ങിനെയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ കണ്ണുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ തീവ്രത കുറക്കാന്‍ ഉപയോഗിച്ചിരുന്ന ആന്റി- ഗ്ലയര്‍ പാച്ചുകളായിരുന്നു. അതിനാല്‍ ബാറ്റിങ്ങിലും, ഫീല്‍ഡിലും ചന്ദര്‍പോള്‍ ഇത് ഉപയോഗിച്ചിരുന്നു. കനത്ത ചൂടില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും കഴിഞ്ഞിരുന്നു. അത് കൊണ്ട് സണ്‍ഗ്ലാസുകളെ ഉപയോഗിച്ചിരുന്നുമില്ല.

ഇതിനിടയില്‍ ‘മുളളര്‍’ ബ്രാന്‍ഡ് ആന്റി- ഗ്ലയര്‍ സ്റ്റിക്കര്‍ ചന്ദര്‍പോള്‍ ദീര്‍ഘനാള്‍ ഉപയോഗിച്ചിരുന്നു….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍