അവന് ടീം ഇന്ത്യയില്‍ ഭാവി സൂപ്പര്‍ താരം, സര്‍പ്രൈസ് താരത്തെ ചൂണ്ടി ബ്രെറ്റ് ലീ

Image 3
CricketTeam India

ഇന്ത്യന്‍ യുവതാരം ശിവം മാവിയെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ പേസ് ബൗളിംഗ് ഇതിഹാസം ബ്രെറ്റ് ലീ. ശിവം മാവിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയാണ് ഉളളതെന്നാണ് ബ്രെറ്റ് ലീ തുറന്ന് പറയുന്നത്.

കന്ററി ബോക്‌സില്‍ ഇരിക്കുമ്പോഴെല്ലാം മാവിയുടെ പ്രകടനവും ആക്ഷനും സൂക്ഷമമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമായി മാറുവാന്‍ ശേഷിയുള്ളയാളാണ് ശിവം മാവിയെന്നും ബ്രെറ്റ് ലീ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറെ ആകര്‍ശിച്ചിട്ടുളള പേസര്‍മാരില്‍ ഒരാള്‍ മാവിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റിന്റെ ഭാഗമായി മിന്നും പ്രകടനം പുറത്തെടുത്ത ശിവം മാവി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

ഐപിഎലില്‍ ഈ സീസണില്‍ താരത്തിന് അത്ര മികച്ചതായിരുന്നില്ല കാര്യങ്ങള്‍. ടീമില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറുവാന്‍ കഴിയാത്ത താരത്തിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആറ് ഫോറുകള്‍ പായിച്ചിരുന്നു