അവന്‍ തിരിച്ചെത്തി, കൂടുതല്‍ ശക്തരായി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പിക്കാനായതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന സഞ്ജുവും കൂട്ടരും ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് കളത്തിലിറങ്ങിയത്. അവരുടെ ഫിനിഷര്‍ ഷിമ്രോന്‍ ഹിറ്റ്‌മേയറുടെ അസാനിദ്ധ്യമായിരുന്നു രാജസ്ഥാനെ വലച്ചത്. ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ജന്മദേശമായ ഗയാനയിലേക്ക് ഹിറ്റ്‌മേയര്‍ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്. ഫലത്തില്‍ ഒരു ബാറ്റ്‌സ്മാനില്ലാതെയായിരുന്നു രാജസ്ഥാന്‍ കളിച്ചത്.

ഹിറ്റ്‌മേയറുടെ അസാനിദ്ധ്യത്തില്‍ ഡല്‍ഹിയ്‌ക്കെതിരെ രാജസ്ഥാന്‍ തോല്‍ക്കേണ്ടി വന്നെങ്കിലും ലഖ്‌നൗവിനെ 24 റണ്‍സിന് പരാജയപ്പെടുത്താന്‍ രാജസ്ഥാനായി. മത്സര വിജയത്തിനൊപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും രാജസ്ഥാനെ തേടിയെത്തി. ഹെറ്റ്‌മേയര്‍ മുംബൈയില്‍ തിരിച്ചെത്തി എന്നതാണ് അത്.

രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ട്വിറ്ററിലൂടെ ഹെറ്റ്‌മേയര്‍ തിരിച്ചെത്തിയ വിവരം അറിയിച്ചത്. ഹെറ്റ്‌മേയറും താന്‍ തിരിച്ചെത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്‌നൗവിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയിലെത്തിയെങ്കിലും മൂന്ന് ദിവസം ക്വാറന്‍ഡീനില്‍ കഴിയേണ്ടതിനാല്‍ അവസാന മത്സരം കളിക്കാന്‍ വിന്‍ഡീസ് താരത്തിന് കഴിഞ്ഞിരുന്നില്ല.

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റേന്തുന്ന് താരമാണ് ഹെറ്റ്‌മേയര്‍. 11 മത്സരങ്ങളില്‍ നിന്ന് 72.75 ശരാശരിയില്‍ 291 റണ്‍സാണ് ഈ ഫിനിഷര്‍ അടിച്ച് കൂട്ടിയത്. 166.29 സ്‌ട്രൈക്ക് റേറ്റിലാണ് ഹെറ്റ്‌മേയറുടെ ആറാട്ട്. ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ കൂടുതല്‍ ശക്തമാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് രാജസ്ഥാന് ഇനി ലീഗില്‍ ഒരു മത്സരം അവശേഷിക്കുന്നത്.

 

View this post on Instagram

 

A post shared by Rajasthan Royals (@rajasthanroyals)

You Might Also Like