അവഗണനയില്‍ മനംമടുത്തു, ഐലീഗിലേക്ക് മടങ്ങി ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍

Image 3
ISL

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ് ക്ലബ് വിട്ടു. ഗോവയില്‍ നിന്നുളള ഐലീഗ് ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിലേക്കാണ് ഷിബിന്‍ ചേക്കേറിയിരിക്കുന്നത്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഒരു സീസണ്‍ മുഴുവന്‍ ഉണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ ആണ് ശിബിന്‍ രാജ് ക്ലബ് വിട്ടത്.

എല്‍ക്കോ പരിശീലിപ്പിച്ച കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ കീ്പ്പറായിരുന്നു ഷിബിന്‍. എന്നാല്‍ രഹ്നേഷും ബിലാല്‍ ഖാനും നിറംമങ്ങിയിട്ടും ഒരു മത്സരം പോലും ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിയാന്‍ ശിബിന് എല്‍ക്കോ അനുവദിച്ചില്ല. ഇതോടെയാണ് പുതിയ തട്ടകം തേടി ശിബിന്‍ അന്വേഷണം ആരംഭിച്ചത്.

ക്ലബ് വിടുന്ന ശിബിന്‍ രാജിനോട് ക്ലബ് ഔദ്യോഗികമായി കഴിഞ്ഞ ദിവസം യാത്ര പറഞ്ഞിരുന്നു. ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചാായിരുന്നു ശിബിന്‍ രാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്.

കോഴിക്കോടുകാരനായ ഷിബിന്‍ രാജ് ഇന്ത്യ എയര്‍ ഫോഴ്‌സിന്റെ താരമായിരുന്നു. മുമ്പ് രണ്ട് സീസണുകളില്‍ മോഹന്‍ ബഗാനൊപ്പവും ഷിബിന്‍ ഉണ്ടായിരുന്നു. മുമ്പ് സര്‍വീസസിനോടൊപ്പം സന്തോഷ് ട്രോഫിയും ഷിബിന്‍ നേടിയിട്ടുണ്ട്.