നിങ്ങള്‍ ഹൃദയത്തിലുണ്ടാകും, അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്, മനസ്സുതുറന്ന് ഷറ്റോരി

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരി ഒടുവില്‍ മനസ്സ് തുറന്നു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി പറഞ്ഞ ഷറ്റോരി അഭിമാനത്തോടെയാണ് താന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതെന്നും വ്യക്തമാക്കി.

കേരള ബ്ലാസ്‌റ്റേഴ്‌സിനായി താന്‍ കഴിവിന്റെ പരമാവധി എല്ലാം നല്‍കിയിരുന്നതായും ആക്രമണോത്സുക ഫുട്‌ബോള്‍ അവര്‍ കാഴ്ച്ചവെക്കാനായതില്‍ സന്തോഷമുണ്ടെന്നും ഷറ്റോരി പറഞ്ഞു. മറ്റ് ടീമുകള്‍ക്കൊന്നും ഇല്ലാത്ത മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന് ഉള്ളതെന്നും തനിയ്ക്ക് തന്നെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മുന്‍ പരിശീലകന്‍ ചൂണ്ടികാട്ടി.

തന്റെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്ത സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും ഷറ്റോരി പറയുന്നു. ബ്ലാസ്‌റ്റേഴ്‌സ് ക്ലബ് തന്റെ ഹൃദയത്തില്‍ എന്നും ഉണ്ടാകും എന്നും ഷറ്റോരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഷറ്റോരിയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ് കിബു വികൂനയെ പരിശീലകനായി നിയമിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്‍പതാമത്തെ പരിശീലകനാണ് വികൂന.