മരുഭൂമിയിലെ കൊടുങ്കാറ്റ്, കാല് ഐസ് ബക്കറ്റില്‍ വെച്ചതിന് ശേഷമായിരുന്നു അയാള്‍ ആ അവിശ്വസനീയ പ്രകടനങ്ങള്‍ നടത്തിയത്

Image 3
CricketTeam India

ഷമീല്‍ സ്വലാഹ്

‘ഏപ്രില്‍ മാസത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താപനില ശരിക്കും ഉയര്‍ന്നതാണ്, നിങ്ങളുടെ ഷൂസുകളിലൂടെയും സോക്‌സുകളിലൂടെയും ചൂട് കടന്ന് പോകുന്നത് നിങ്ങള്‍ക്ക് ശരിക്കും അനുഭവപ്പെടും. നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഐസ് ബക്കറ്റില്‍ കാലുകള്‍ വയ്ക്കുക എന്നതാണ്,’ 1998ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കോ- കോള കപ്പ് മത്സരങ്ങള്‍ക്കിടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വാക്കുകള്‍…..

ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഷെയ്ന്‍ വോണ്‍, ഡാമിയന്‍ ഫ്‌ലെമിംഗ്, മൈക്കിള്‍ കാസ്പ്രോവിസ് എന്നിവരടങ്ങിയ ഒരു ഓസ്‌ട്രേലിയന്‍ ബൗളിംഗ് ആക്രമണത്തിനെതിരെ 131 പന്തില്‍ നിന്നുമായി 143 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഇന്നിംഗ്‌സിലൂടെ ഷാര്‍ജ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചപ്പോള്‍….

അര മണിക്കൂറോളം മത്സരം തടസപ്പെടുത്തിയ മരുഭൂമിയിലെ കൊടും കാറ്റിന് പോലും അന്ന് തെണ്ടുല്‍ക്കറെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല.!

മത്സരം തോറ്റെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലാന്റിനെ പിന്തള്ളി ഇന്ത്യയെ ഫൈനല്‍ മത്സരത്തിലേക്ക് ഉയര്‍ത്തിയ ‘മരുഭൂമിയിലെ കൊടുങ്കാറ്റ്’ എന്ന വിശേഷണം സിദ്ധിച്ച മഹത്തായ ഇന്നിങ്‌സിലൂടെ….

അതും 41 ഡിഗ്രി സെല്‍ഷ്യസിന്റെ കൊടും ചൂടിലും…..

വീണ്ടുമൊരിക്കല്‍ കൂടി ഒരു ദിവസത്തെ മാത്രം ഇടവേളക്ക് ശേഷം, സച്ചിന്‍ തന്റെ ഏറ്റവും ഐതിഹാസികമായ മറ്റൊരു ഇന്നിംഗ്‌സ് കൂടി കളിച്ചു, അത് തന്റെ 25-മത്തെ പിറന്നാള്‍ ദിനത്തിലും…..

273 റണ്‍സ് വിജയ ലക്ഷ്യത്തിനെതിരെ, അജയ്യനായ ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയുടെ പന്തുകള്‍ ഗ്രൗണ്ടിന് ചുറ്റിലേക്കും തകര്‍ത്തു വിട്ടകൊണ്ട് ചടുലതയോടും ക്ലാസ്സോടും കൂടി അദ്ദേഹം സ്‌കോര്‍ ചെയ്യുകയും തന്റെ 15 -ാം ഏകദിന സെഞ്ച്വറി നേടുകയും ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. കാസ്പറോവിസിന്റെ പന്തില്‍ ഒരു തെറ്റായ LBW അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ വിരലുയര്‍ത്തുകയും 134 -ല്‍ നില്‍ക്കേ പവലിയനിലേക് മടങ്ങേണ്ടി വന്നെങ്കിലും..

അതിശയകരമായ ആ ഇന്നിംഗ്‌സ് കഴിഞ്ഞു വരുന്ന അദ്ദേഹത്തെ ആനയിക്കാനായി ഗാലറികളിലെ കൈയടികള്‍ നിലക്കാത്ത മട്ടായിരുന്നു….

ഫൈനല്‍ മത്സരമടക്കം 8 ദിവസത്തിനിടെ ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നേരിടേണ്ടി വന്നത് 5 മത്സരങ്ങളായിരുന്നു….

ആ സമയത്തെ തിരക്കിട്ട മത്സര ഷെഡ്യുളുകള്‍കിടയിലും, ഓസ്‌ട്രേലിയക്കെതിരെ തന്നെ സച്ചിന് ഈ രണ്ട് ഇന്നിംഗ്‌സുകള്‍ക്ക് പുറമെ ആദ്യ ലീഗ് മാച്ചില്‍ 72 പന്തില്‍ നിന്നും നേടിയ 80 റണ്‍സിന്റെ (തോറ്റെങ്കിലും)മറ്റൊരു മാന്‍ ഓഫ് ദി മാച്ച് ഇന്നിംഗ്‌സ് കൂടിയുണ്ടായിരുന്നു…

അന്നത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലര്‍ പോലും ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഇന്ത്യയല്ലെന്നും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു….

മരുഭൂമിയിലെ കൊടുങ്കാറ്റ് മത്സരത്തിന് ശേഷം, ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്റെ അത്താഴ വിരുന്നു സത്കാരവും കഴിഞ്ഞ് ഇന്ത്യന്‍ ടീം ഹോട്ടല്‍ മുറികളില്‍ പ്രവേശിച്ചത് പുലര്‍ച്ചെ 2 മണിക്ക് ആയിരുന്നു…..

‘ഞങ്ങള്‍ ഫൈനലിലേക്ക് പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും സുഖം പ്രാപിച്ചിരുന്നില്ല. ആ മത്സരത്തിന് ശേഷം ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നുപോയി, ഒരു മണിക്കൂറോ മറ്റോ കാല്‍ ഐസില്‍ ഇരിക്കേണ്ടി വന്നു. അവിശ്വസനീയമാംവിധം ചൂടായിരുന്നു ആ രാത്രി’ സച്ചിന്‍ പറയുന്നു…

എങ്കിലും, തളരാത്ത സച്ചിന്‍ തന്റെ ജന്മദിനത്തില്‍ രാജ്യത്തിന് ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അസാധ്യമായത് യാഥാര്‍ത്ഥ്യമാക്കിയ വീണ്ടുമൊരു ഐതിഹാസിക സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നിഗ്സിലൂടെ..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7