ധോണി വിളിച്ച് പറഞ്ഞിട്ടാകും അയാളെ ടീമിലെടുത്തത്, ഇംഗ്ലീഷ് താരം പറയുന്നു
ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് ഷാര്‍ദുല്‍ താക്കൂര്‍ എത്തിയത് ധോണിയുടെ ഇടപെടല്‍ മൂലമാകാമെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഐപിഎല്ലിലുമെല്ലാം താക്കൂറിന്റെ മികവ് കണ്ടതാണെന്നും ഇന്ത്യന്‍ ടീമിലെ മാറ്റം സ്വാഗതാര്‍ഹമാണെന്നും വോണ്‍ പറയുന്നു.
‘ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശേഷം ഐപിഎല്ലിലും നാം താക്കൂറിന്റെ മികവ് കണ്ടതാണ്. വിക്കെറ്റ് വീഴ്ത്താനുള്ള അവന്റെ കഴിവാണ് പ്രശംസനീയം. ഈ ഐപിഎല്ലില്‍ ചെന്നൈ ടീം നായകനായി ചുമതല നിര്‍വഹിച്ച ധോണി, ക്യാപ്റ്റന്‍ കോഹ്ലിക്കും ഹെഡ് കോച്ച് ശാസ്ത്രിക്കും താക്കൂറിനെ ടീമിലെടുക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി കാണും. വിക്കറ്റിന് പിന്നില്‍ നിന്നും ധോണിക്ക് അവന്റെ മികവും ഫോമും മനസ്സിലായി കാണും ‘ വോണ്‍ പറയുന്നു.
ഈ സീസണ്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനായി 21 വിക്കറ്റുകള്‍ ആണ് താക്കൂര്‍ വീഴ്ത്തിയത്. ഇംഗ്ലീഷ് ഇതിഹാസം ഇയാന്‍ ബോത്തവുമായാണ് താക്കൂറിനെ വോണ്‍ ഉപമിക്കുന്നത്.
‘ഇന്ത്യയുടെ ഇയാന്‍ ബോത്തമാകാനുള്ള കഴിവും മികവും നമുക്ക് താക്കൂറില്‍ കാണാം. കൂടാതെ പന്ത് കയ്യില്‍ എടുത്താല്‍ എന്തേലും ഒക്കെ നേട്ടം കൊയ്യുവാന്‍ ബോത്തതിനെ പോലെ താക്കൂറിനും സാധിക്കുന്നുണ്ട്. ഏതാനും വേരിയേഷനുകളാല്‍ ഏത് ബാറ്റ്സ്മാനെയും കുഴപ്പിക്കാനുള്ള മിടുക്ക് നമ്മുക്ക് അവനില്‍ കാണാം ‘ മൈക്കല്‍ വോണ്‍ ചൂണ്ടികാട്ടി.
18 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ എല്ലാവരെയും ഞെട്ടിച്ച ഒരു മാറ്റമായിരുന്നു ദിവസങ്ങള്‍ മുന്‍പാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ റിസര്‍വ് താരങ്ങളുടെ കൂടി പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയാപ്പോള്‍ പകരം ശാര്‍ദൂല്‍ താക്കൂറിനെയാണ് ടീം മെയിന്‍ സ്‌ക്വാഡിലേക്ക് സെലക്ഷന്‍ പാനല്‍ ഉള്‍പ്പെടുത്തിയത്.