മൂന്നോ നാലോ വര്‍ഷം കൂടി ധോണി ഐപിഎല്‍ കളിക്കും, വന്‍ വെളിപ്പെടുത്തലുമായി വാട്‌സണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കില്‍ ഐപിഎല്ലില്‍ തുടരുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം എംഎസ് ധോണി ഉടനൊന്നും വിരമിക്കില്ലെന്ന പ്രവചനവുമായി ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്സണ്‍ രംഗത്ത്. നിലവില്‍ 4 1 വയസ്സുളള ധോണി ഇനിയും മൂന്നോ നാലോ സീസണ്‍ കൂടി ചെന്നൈയ്ക്കായി ഐപിഎല്‍ കളിക്കുമെന്നാണ് വാട്‌സണിന്റെ വിലയിരത്തുന്നത്.

‘ഇത് ധോണിയുടെ അവസാന ഐപിഎല്ലാണെന്ന് കേള്‍ക്കുന്നു. പക്ഷെ ഞാനങ്ങനെ കരുതുന്നില്ല. അടുത്ത മൂന്നോ നാലോ വര്‍ഷക്കാലം കൂടി അദ്ദേഹത്തിന് തുടരാനാവുമെന്നാണ് കരുതുന്നത്. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. മികച്ച രീതിയില്‍ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്നു. അദ്ദേഹത്തിന്റെ കളി പോലെ തന്നെ മികച്ചതാണ് ക്യാപ്റ്റന്‍സിയും’ വാട്സണ്‍ പറഞ്ഞു.

ധോണിയുടെ ഫോം തുടരുകയാണെങ്കില്‍ ഐപിഎല്‍ 2024 ലും കളിച്ചേക്കുമെന്ന് അവകാശപ്പെട്ട് സുരേഷ് റെയ്‌നയും അടുത്തിടെ രംഗത്തുവന്നിരുന്നു. ഐപിഎല്‍ 2023 ലെ ഫോമിലും ഫിറ്റ്നസിലുമായിരിക്കും ധോണിയുടെ വരും സീസണ്‍ നിശ്ചയിക്കപ്പെടുക എന്നും റെയ്ന വിലയിരുത്തിയിരുന്നു.

ധോണി എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ചെന്നൈയില്‍ താരത്തിന്റെ സഹതാരമായ ദീപക് ചഹാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വിരമിക്കലിനോട് ധോണി ഇത് വരെ ഒന്നും വ്യക്തമായി പ്രതികരിച്ചിട്ടില്ല. വിരമിക്കുകയാണെങ്കില്‍ ചെന്നൈയിലെ കാണികള്‍ മുന്നിലാകും അവസാന മത്സരം കളിക്കുക എന്ന് ധോണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

 

You Might Also Like