വാട്‌സന് ഐപിഎല്ലിലേക്ക് സര്‍പ്രൈസ് എന്‍ട്രി, റാഞ്ചിയത് ഡല്‍ഹി ക്യാപിറ്റല്‍സ്

Image 3
CricketIPL

മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഐപിഎല്ലിലെ സൂപ്പര്‍ താരവുമായ ഷെയിന്‍ വാട്‌സണ്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു. കളിക്കാരനായല്ല പരിശീലകനായാണ് വാട്‌സണ്‍ ഇത്തവണ ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലനായാണ് വാട്‌സണ്‍ ചുമതലയേല്‍ക്കുന്നത്. ഡല്‍ഹി മുഖ്യ കോച്ച് റിക്കി പോണ്ടിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായി ഫ്രാഞ്ചൈസി കരാറിലെത്തുന്നത്.

രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ താരമാണ് വാട്‌സണ്‍. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പവും താരം കിരീട നേട്ടം സ്വന്തമാക്കി.

വാട്‌സണെ കൂടാതെ സഹ പരിശീലകരായി അജിത് അഗാര്‍ക്കറും പ്രവീണ്‍ ആംറേയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലില്‍ കളിഞ്ഞ തവണ പ്ലേ ഓഫിലെത്തിയ ടീമാണ് ഡല്‍ഹി. 2020ല്‍ ഫൈനലിലും എത്തിയിരുന്നു.

എന്നാല്‍ ഇതുവരെ ഡല്‍ഹിയ്ക്ക് ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ആയിട്ടില്ല. അതിനാല്‍ ഈ സീസണില്‍ എന്ത് വിലകൊടുത്തും കിരീടം നേടാനാണ് ഡല്‍ഹി ഒരുങ്ങുന്നത്.