ആര്‍സിബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വാട്‌സണ്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെതിരെ ആരോപണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഷെയ്ന്‍ വാട്‌സണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ ടീം ഉടമകളും താരങ്ങളുമായി വൈകാരികമായ ഒരു ബന്ധമില്ലെന്നാണ് ബംഗളൂരു താരം കൂടിയായിരുന്ന വാട്‌സണ്‍ തുറന്നടിയ്ക്കുന്നത്.

ഗ്രേഡ് ക്രിക്കറ്റര്‍ പോഡ്കാസ്റ്റിലായിരുന്നു വാട്‌സന്റെ വെളിപ്പെടുത്തല്‍.

”ഒപ്പം കളിച്ച താരങ്ങളുടെ കഴിവ് പരിഗണിക്കുമ്പോള്‍ ആര്‍സിബിയിലെ അനുഭവം വളരെ മികച്ചതായിരുന്നു. എന്നാല്‍, അവിടെ ഉടമകളുമായി താരങ്ങള്‍ക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മഹത്തരമായ അനുഭവമായിരുന്നു. വയസായ താരങ്ങളും, അവരുടെ അനുഭവസമ്പത്തും, അവരെ നയിക്കുന്ന എംഎസ് ധോണിയും, പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങും. ഞാന്‍ സഹകരിച്ചതില്‍ വെച്ച് ഏറ്റവും മികച്ച പരിശീലകനാണ് സ്റ്റീഫന്‍ ഫ്‌ലെമിങ്. ഫ്‌ലെമിങിന്റെ മാന്‍ മാനേജ്‌മെന്റ് സ്‌കില്ലുകളും, ആളുകളെ മനസ്സിലാക്കുന്ന രീതിയും, ടീം ചുറ്റുപാടും, ഫ്‌ലെമിങിന്റെ ക്രിക്കറ്റ് പരിജ്ഞാനവുമൊക്കെ വളരെ മികച്ചതാണ്.”- വാട്‌സണ്‍ പറഞ്ഞു.

2016-17 സീസണിലാണ് വാട്‌സണ്‍ ബാംഗ്ലൂരിനായി കളിച്ചത്. 2018 മുതല്‍ 2020 വരെ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ജഴ്‌സി അണിഞ്ഞു. ചെന്നൈ ജഴ്‌സിയില്‍ രണ്ട് സീസണുകളിലായി ചില മികച്ച പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

2020 നവംബറില്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 30നു മുകളില്‍ ശരാശരി അടക്കം 3874 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. ഐപിഎലില്‍ 92 വിക്കറ്റും അദ്ദേഹത്തിനുണ്ട്.

You Might Also Like