പിച്ചിനെ പരിഹസിച്ചെത്തിയ ഇംഗ്ലീഷ് നായകന് ചുട്ടമറുപടി നല്‍കി ഷെയ്ന്‍ വോണ്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ രംഗത്ത്. എന്നാല്‍ ഷെയിന്‍ വോണിനു മറുപടിയുമായി മുന്‍ ഓസീസ് താരം ഷെയിന്‍ വോണും രംഗത്തെത്തി.

പിച്ച് മോശമാണെന്ന് പറഞ്ഞ മൈക്കല്‍ വോണിനോട് ആദ്യ മത്സരത്തില്‍ ഇങ്ങനെ പരാതിപ്പെട്ടില്ലല്ലോ എന്നായിരുന്നു ഷെയിന്‍ വോണിന്റെ മറുപടി.

പിച്ച് മോശമാണെന്ന് കുറിച്ച മൈക്കല്‍ വോണ്‍ ഇന്ത്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ ഒഴികഴിവ് പറയുകയല്ല എന്നും ട്വീറ്റ് ചെയ്തു. ഇത് ഒരു ടെസ്റ്റ് മത്സരത്തിനു പറ്റിയ പിച്ച് അല്ലെന്നും വോണ്‍ കുറ്റപ്പെടുത്തി. ഇതിനു മറുപടിയുമായി ഷെയിന്‍ വോണ്‍ എത്തി. ഈ മത്സരത്തെക്കാള്‍ ടോസ് പ്രധാനമായത് ആദ്യ ടെസ്റ്റിലായിരുന്നു എന്നും ഈ പിച്ച് ആദ്യ ദിവസം മുതല്‍ സ്പിന്നിനെ പിന്തുണക്കുന്നുണ്ടായിരുന്നു എന്നും വോണ്‍ കുറിച്ചു.

ആദ്യ ടെസ്റ്റിലെ പിച്ച് രണ്ട് ദിവസങ്ങള്‍ക്കു ശേഷമാണ് എഫക്ടീവായി തുടങ്ങിയത്. ഇംഗ്ലണ്ട് ഇന്ത്യയെ 220 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു. സ്പിന്‍ ചെയ്യുന്നതും സീം ചെയ്യുന്നതും തമ്മില്‍ ബന്ധമില്ല. ഇവിടെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ്മ കാട്ടിത്തന്നതാണെന്നും ഷെയിന്‍ വോണ്‍ കുറിച്ചു.

മൈക്കല്‍ വോണ്‍ ഈ ട്വീറ്റിനു മറുപടിയായി കുറിച്ചത് ഇങ്ങനെ: ‘ആദ്യ 2 സെഷനില്‍ പന്ത് ഇത്ര സ്പിന്‍ ചെയ്തിരുന്നില്ല. സ്പിന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഉള്ളത്ര ഉണ്ടായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഇങ്ങനെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ മത്സരം സമനില ആയേനെ. ഇത് ടെസ്റ്റ് മാച്ചിനുള്ള പിച്ച് അല്ല.’ ഈ ട്വീറ്റിന് ഷെയിന്‍ വോണ്‍ മറുപടിയുമായെത്തി.

‘ആദ്യ ടെസ്റ്റിന്റെ അവസാന ദിവസങ്ങളില്‍ പന്ത് മാരകമായി സ്പിന്‍ ചെയ്തിരുന്നു. അന്ന് ഇന്ത്യക്ക് ഒരു സാധ്യതയും ഇല്ലാതിരുന്നപ്പോള്‍ ആരും ഒന്നും പരാതിപ്പെട്ടില്ല. ചുരുങ്ങിയത് ഈ ടെസ്റ്റില്‍ രണ്ട് ടീമിനും ഒരുപോലെയാണ്. ഇംഗ്ലണ്ട് മോസമായി പന്തെറിഞ്ഞു. രോഹിതും പന്തും രഹാനെയും എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് കാണിച്ചു.’- ഇങ്ങനെയായിരുന്നു ഷെയിന്‍ വോണിന്റെ കുറിപ്പ്.

 

You Might Also Like