ടീം ഇന്ത്യയില്‍ കളിക്കുമ്പോഴും ഭുംറയ്ക്ക് കിവീസില്‍ നിന്ന് രഹസ്യ കോച്ച്

ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും താന്‍ ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഷെയിന്‍ ബോണ്ടില്‍ നിന്ന് സഹായം തേടാറുണ്ടെന്ന് ജസ്പ്രീത് ഭുംറ. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് പരിശീലനനാണ് ഷെയിന്‍ ബോണ്ട്.
‘മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ഉള്ളപ്പോള്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോളും ഞാന്‍ ഷെയിന്‍ ബോണ്ടില്‍ നിന്ന് സഹായം തേടാറുണ്ട്. 2015ല്‍ ആണ് ഞാന്‍ ഷെയിന്‍ ബോണ്ടിനെ ആദ്യം കാണുന്നത്. അതിന് ശേഷം പല കാര്യങ്ങളിലും അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട്.’
‘ബോളിംഗില്‍ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെക്കുറിച്ച് എനിക്ക് സഹായം തന്നിട്ടുള്ളത് ബോണ്ട് ആണ്. ഞാന്‍ മെച്ചപ്പെട്ടതില്‍ വലിയ പങ്ക് ഷെയിന്‍ ബോണ്ടിനാണ്. ഈ യാത്രയില്‍ ഞാന്‍ ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്’ ബുംറ പറഞ്ഞു.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ബുംറ. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.