നായകന്മാരായി ആ രണ്ടിലൊരാള്‍ വരണം, തുറന്ന് പറഞ്ഞ് ഷമി

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകനാരാണം എന്ന കാര്യത്തില്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുളള ടീമിനെ പ്രഖ്യാപിച്ചിക്കുമ്പോഴേക്കും പുതിയ നായകനാരെന്ന കാര്യം വ്യക്തമാകു.

കെ എല്‍ രാഹുല്‍ , റിഷഭ് പന്ത് എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും രോഹിത്ത് ശര്‍മ്മയോ അജിങ്ക്യ രഹാനയോ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്നാണ് ഷമിയുടെ ആഗ്രഹം. നായകന്‍ ആരായാലും വിജയത്തിനായിരിക്കണം പ്രാധാന്യമെന്ന് ഷമി പറയുന്നു.

‘ടീമിനെ നയിക്കാന്‍ കഴിവുള്ള ക്യാപ്റ്റന്‍ വേണം. ശ്രീലങ്കയ്ക്കെതിരെ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുക. അതും സ്വന്തം നാട്ടില്‍. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ആശ്വാസമാണ്. ആര് നായകസ്ഥാനം ഏറ്റെടുക്കുമെന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ എന്റെ ബൗളിംഗ് എങ്ങനെ നന്നാക്കാം എന്ന് മാത്രമാണ് ചിന്തിക്കുന്നത്. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും നയിക്കാന്‍ കെല്‍പ്പുള്ളവരാണ്. ആര് ക്യാപ്റ്റനായാലും ടീം വിജയിക്കുന്നതിനാണ് പ്രാധാന്യം.” ഷമി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതോടെയാണ് കോഹ്ലി ടെസ്റ്റ് നായക പദവിയും ഒഴിഞ്ഞത്. കോഹ്ലിയ്ക്ക് പകരം രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ഇന്ത്യയുടെ ക്യാപ്റ്റനായെങ്കിലും ദയനീയമായി ഇന്ത്യ തോറ്റിരുന്നു.കൂടാതെ രാഹുലിന്റെ കീഴിലല്‍ ഏകദിന പരമ്പരയ്ക്കിറങ്ങിയ ടീ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. ഇതോടെ രാഹുല്‍ ആകില്ല ഇന്ത്യയുടെ പുതിയ നായകനെന്ന് ഉറപ്പായി.

You Might Also Like