ഷമിയുടെ സഹോദരനും ടീമില്‍, പത്താന്‍ സഹോദരന്മാര്‍ക്ക് പിന്‍ഗാമി വരുന്നു

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കുടുംബത്തില്‍ ഇതാ മറ്റൊരു ക്രിക്കറ്റ് താരം കൂടി. ഷമിയുടെ ഇളയ സഹോദരന്‍ മുഹമ്മദ് കൈഫ് ആണ് പ്രെഫഷണല്‍ ക്രിക്കറ്റിലേക്ക് പിച്ചെവെക്കുന്നത്. മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചാണ് മുഹമ്മദ് കൈഫ് അമ്പരപ്പിച്ചിരിക്കുന്നത്.
വെറ്ററന്‍ താരം അനുസ്തൂപ് മജുംദാര്‍ നയിക്കുന്ന ടീമിലാണു ബോളിങ് ഓള്‍റൗണ്ടറായ കൈഫ് ഇടംപിടിച്ചത്. ഇതാദ്യമായാണു കൈഫ് സീനിയര്‍ ടീമില്‍ സ്ഥാനം നേടുന്നത്.
ഷമിയെപ്പോലെ പേസ് ബോളറാണു കൈഫും. ബാറ്റിങ്ങിലും മോശമല്ല. നിലവില്‍ ബംഗാളിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇരുപത്തിനാലുകാരനായ കൈഫ്. കഴിഞ്ഞ സീസണില്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനായി കളിച്ചിരുന്നു. ഉത്തര്‍പ്രദേശിലാണു ജനിച്ചതെങ്കിലും ഷമി ബംഗാളിനായാണു കളിച്ചിരുന്നത്. കൈഫും അതേ പാതയിലാണ്.
ഉത്തര്‍പ്രദേശ് ടീമിലേക്കുള്ള ട്രയല്‍സില്‍ തഴയപ്പെട്ടപ്പോഴാണു പരിശീലകന്റെ നിര്‍ദേശപ്രകാരം ഷമി ബംഗാളിലേക്കു മാറിയത്. പിന്നീടു കൊല്‍ക്കത്തയിലെ വിവിധ ക്ലബ്ബുകളിലൂടെ കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കുവരെ എത്തിയത്.
തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഒഡീഷ, അസം, ഹൈദരാബാദ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണു ബംഗാള്‍. ഈ മാസം പത്തിനാണു ടൂര്‍ണമെന്റ് തുടങ്ങുന്നത്