ഷാക്കിബ് നായകന്‍, ആ മുതിര്‍ന്ന താരങ്ങളില്ല, ഏറെ നാടകീയതകള്‍ക്കൊടുവില്‍ തകര്‍പ്പന്‍ ടീമുമായി ബംഗ്ലാദേശ്

ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബംഗ്ലാദേശ് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് തവണ വൈകിപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപിച്ചത്.

ഇതിനായ പ്രത്യേക അനുമതിയു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് വാങ്ങിയിരുന്നു. താരങ്ങളുടെ പരിക്കായിരുന്നു ആദ്യത്തെ പ്രശ്നം. എപ്പോള്‍ കായികക്ഷമത വീണ്ടെടുക്കാനാവുമെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഷാക്കിബ് ബെറ്റിംഗ് പ്ലാറ്റ്ഫോമുമായി സഹകരിക്കാന്‍ തീരുമാനിച്ചതായിരുന്നു മറ്റൊന്ന്. പിന്നീട് കരാര്‍ റദ്ദാക്കിയ ശേഷമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതും ക്യാപ്റ്റനാക്കുന്നതും.

ബംഗ്ലാദേശ് ടീമില്‍ മുതിര്‍ന്ന താരങ്ങളായ നൂറുല്‍ ഹസനും ലിറ്റണ്‍ ദാസും ഇല്ല. പരിക്കിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ഏഷ്യാ കപ്പ് നഷ്ടമായത്. ന്യൂസിലന്‍ഡ് ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ടി20 ലോകകപ്പിലും ഷാകിബ് തന്നെ ടീമിനെ നയിക്കും.

ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ മാസം 30ന് അഫ്ഗാനിസ്ഥാനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.

ബംഗ്ലാദേശ് ടീം: ഷാകിബ് അല്‍ ഹസന്‍, അനാമുല്‍ ഹഖ് ബിജോയ്, പര്‍വേസ് ഹുസൈന്‍ ഇമോന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുളള റിയാദ്, നൂറില്‍ ഹസന്‍ സോഹന്‍, ആഫിഫ് ഹുസൈന്‍, സാബിര്‍ റഹ്മാന്‍, മൊസദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, മെഹിദ് ഹസന്‍ മിറാസ്, നസും അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത്ത് ഹുസൈന്‍, ഹസന്‍ മഹ്മൂദ്.

You Might Also Like