റയൽ മാഡ്രിഡ് എന്തിനാണ് ക്രിസ്ത്യാനോയെ കൈവിട്ടത്? ചോദ്യവുമായി റയലിന്റെ ചാമ്പ്യൻസ്‌ലീഗ് എതിരാളി ഷാക്തർ ഡോണെസ്ക് പരിശീലകൻ

ബുധനാഴ്ച ഗ്രൂപ്പ്‌ ബിയിൽ ആദ്യ ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ഉക്രെനിയൻ ക്ലബ്ബായ ഷാക്തർ ഡോണെസ്ക്. എതിരാളികളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ മുൻ താരമായ ക്രിസ്ത്യാനോയെക്കുറിച്ച് സംസാരിക്കാനും ഷാക്തർ പരിശീലകനായ ലൂയിസ് കാസ്ട്രോ മറന്നില്ല. ക്രിസ്ത്യാനോയെ റയൽ കൈവിടരുതെന്നായിരുന്നു കാസ്ട്രോയുടെ പക്ഷം.

ക്രിസ്ത്യാനോ ഒരു യന്ത്രമാണെന്നും അതും ത്യാഗത്തിന്റെ യന്ത്രമാണെന്നാണ് ലൂയിസ് കാസ്ട്രോ അഭിപ്രായപ്പെട്ടത്. ലോകത്തിലെ തന്നെ മികച്ച താരമാണെന്നും കാസ്ട്രോ അഭിപ്രായപ്പെട്ടു. അഞ്ചു വട്ടം ബാലൺ ഡിയോർ നേടിയ ക്രിസ്ത്യാനോ തന്റെ ഒമ്പതു വർഷത്തെ റയൽ മാഡ്രിഡ്‌ കരിയറിൽ 450 ഗോളുകളും 15 ട്രോഫികളും നേടിയിട്ടുണ്ട്. എന്നാൽ ഇത്രയും മികച്ച താരത്തെ എന്തിനാണ് റയൽ കൈവിട്ടതെന്നാണ് കാസ്ട്രോയുടെ ചോദ്യം.

” നിങ്ങളുടെ ടീമിൽ ക്രിസ്ത്യാനോയുണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ അദ്ദേഹത്തെ പോവാനനുവദിക്കരുത്. നമ്മൾ സംസാരിക്കുന്നത് ആ മികച്ച താരത്തേക്കുറിച്ചാണ്. ലോകത്തില്ലേ തന്നെ ഏറ്റവും പ്രയോജനമുള്ള താരം. ഒരു യന്ത്രം, ഒരു ത്യാഗോജ്വലമായ യന്ത്രം. ഞാനൊരു താരതമ്യത്തിനിഷ്ടപ്പെടുന്നില്ല. “

“എനിക്ക് അദ്ദേഹമാണ് ഏറ്റവും മികച്ചത്. ക്രിസ്ത്യാനോക്ക് പിന്നിൽ ഒരു ശ്രേഷ്ടമായ ഒരു കഥയുണ്ട്. പതിനൊന്നാം വയസിൽ ലിസ്ബണിലേക്ക് ഒരു ഫുട്ബോൾ തരമാവാൻ ചേക്കേറിയ താരമാണദ്ദേഹം. ഉറച്ച നിശ്ചയദാർഷ്ട്യത്തോടെ ഒറ്റക്ക് ഉയർന്നു വന്ന താരമാണ് ക്രിസ്ത്യാനോ. വളർന്നു വരുന്നത് കുട്ടികൾക്ക് ഒരു മാതൃകയാണ് ക്രിസ്ത്യാനോ.” കാസ്ട്രോ സ്പാനിഷ് മാധ്യമമായ മാർക്കയോട് പറഞ്ഞു.

You Might Also Like