കൊച്ചി വിട്ട് എങ്ങോട്ട് പോകാനും ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ല, വെളിപ്പെടുത്തലുമായി ഷൈജു ദാമോദരന്‍

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് കെച്ചി വിട്ടേയ്ക്കും എന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞ് പ്രമുഖ മലയാളം കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തന്നെ തുടരുമെന്നും മറ്റ് വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ഷൈജു പറയുന്നു.

ഫെയ്‌സ്ബുക്കിലൂടെയാണ് ഷൈജു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത സീസണില്‍ ചില പ്രീ സീസണ്‍ മത്സരങ്ങളും റിസര്‍വ് ടീമിന്റെ കളികളും കോഴിക്കോട്ട് നടത്തിയേക്കാം എന്നും ഷൈജു കൂട്ടിചേര്‍ത്തു.

ഷൈജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം

ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും “

ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽത്തന്നെ…

അഭ്യൂഹവാർത്തകൾക്ക് ഒരടിസ്ഥാനവുമില്ല. KBFC കൊച്ചി വിട്ട് എങ്ങോട്ടുമില്ല .അടുത്ത സീസണിൽ ചില പ്രീ സീസൺ മത്സരങ്ങളും റിസർവ് ടീമിൻ്റെ കളികളും കോഴിക്കോട്ട് നടത്തിയേക്കാം. അത്രെയുള്ളു ഇന്നലെ കേട്ടതും വായിച്ചതുമായ വാർത്തകളുടെ നിജസ്ഥിതി.

https://www.facebook.com/shaijusjournal/photos/a.381317482020769/1644622025690302/?type=3&theater