അവന്‍ വിന്‍ഡീസിനെ മുന്നില്‍ നിന്നും നയിക്കുകയാണ്, ലാറയ്ക്ക് പിന്‍ഗാമി ജനിച്ചിരിക്കുന്നു

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

ഏകദിന ക്രിക്കറ്റിലെ തുടര്‍ച്ചയായുള്ള ആറാം അര്‍ധ സെഞ്ച്വറി പ്ലസ് സ്‌കോര്‍ , 2019 ന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ രോഹിതിന് മാത്രം പിറകില്‍ .. ടെക്നിക്കലി എക്വിപ്പ്ഡ് എന്ന വിശേഷണം എന്നോ സ്വന്തമാക്കിയിട്ടുള്ള ഷായി ഹോപ് വിന്‍ഡീസിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ….

ശ്രീലങ്കയെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ വെള്ള പൂശുമ്പോള്‍ ഇടയ്‌ക്കെവിടെയോ നഷ്ടപെട്ടെന്ന തോന്നല്‍ ഉളവാക്കിയ ആ ഫോം അയാള്‍ തിരിച്ചു പിടിക്കുന്നുണ്ട്

മറ്റുള്ള വിന്‍ഡീസ് ബാറ്റ്സ്മാന്മാരില്‍ നിന്നയാള്‍ വ്യത്യസ്തനാണ് കൈകരുത്തില്‍ വിശ്വാസമര്‍പ്പിച്ചു ഗാലറിയിലേക്ക് ബോളുകള്‍ പറത്തി വിടുന്ന ആ ശൈലിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നവന്‍ …

പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടുകളും .ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കീറി മുറിച്ചും മുന്നോട്ട് പോവുന്നവന്‍ ….

അവിടെ സ്പിന്നേഴ്സിനെതിരെ മനോഹരമായി കാല്‍പാദമുപയോഗിച്ചു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള മിടുക്ക് …

ആ പേര് പോലെ അയാളൊരു പ്രതീക്ഷയാണ് 79 ഏകദിനങ്ങളില്‍ നിന്ന് 10 സെഞ്ചുറികളുമായി അയാള്‍ ആ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുകയാണ് …

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ടേഴ്‌സ്