സാറ ടെയ്‌ലര്‍ സമ്മതിച്ചാല്‍ വിവാഹം കഴിക്കാമെന്ന് പാക് സൂപ്പര്‍ താരം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ക്രിക്കറ്റ് ലോകത്ത് പാറിപ്പറയ്ക്കുന്ന പ്രധാന റൂമറുകളില്‍ ഒന്ന പുതിയ പാക് ബൗളിംഗ് സെന്‍സേഷണല്‍ ഷഹ്നാസ് ഡാനിയും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സാറ ടെയ്‌ലറും പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ്. ടെയ്‌ലര്‍ ഷഹ്നാസിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും റൂമറുകള്‍ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് നിരവധി ചര്‍ച്ചകളുമാണ് നടന്നത്.

ഇപ്പോഴിതാ ഈ റൂമറിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷഹ്നാദ് ഡാനി. സാറാ ടെയ്‌ലര്‍ തന്നെ വിവാദം ചെയ്യാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താന്‍ അവളുടെ പ്രെപ്പോസല്‍ സ്വീകരിക്കുമെന്നാണ് ഡാനി പാതി തമാശയായി തുറന്ന് പറഞ്ഞിരിക്കുന്നത്.

32 വയസ്സാണ് സാറാ ടെയ്‌ലര്‍ക്കുളളത്. 2019ലാണ് ലോകത്തെ ഏറ്റവും മികച്ച വനിത ക്രിക്കറ്റ് താരങ്ങലിലൊരാളായ സാറാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇംഗ്ലണ്ടിനായി 126 ഏകദിനവും 10 ടെസ്റ്റും 90 ടി20യും കളിച്ചിട്ടുളള താരമാണ് സാറാ.

22കാരനായ ഷഹ്നാസ് ഡാനി കഴിഞ്ഞ വര്‍ഷത്തെ പാക് സൂപ്പര്‍ ലീഗിലൂടെയാണ് താരോദയത്തിലേക്ക് ഉയര്‍ന്നത്. ഷഹ്നാസ് ഡാനിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ അദ്ദേഹത്തിന്റെ ടീമായ മുള്‍ത്താന്‍ സുല്‍ത്താന്‍സ് പാര് സൂപ്പര്‍ ലീഗ് കിരീടം നേടിയിരുന്നു. പിഎസ്എല്ലിലെ ലീഡിംഗ് വിക്കറ്റ് വേട്ടയ്ക്കാരാനായിരുന്ന ഡാനി കേവലം 11 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റും നേടിയിരുന്നു.

ഇതിനിടെ പാക് ദേശീയ ടീമിലേക്ക് ഡാനിയ്ക്ക് വിളിയെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമിലാണ് ഡാനി ഇടംപടിച്ചത്. ഓഗസ്റ്റ് 12നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

You Might Also Like