ഷഹീന്‍ താരലേലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ 200 കോടി കൊയ്‌തേനെ, അവകാശവാദവുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍

Image 3
CricketIPL

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ അവസരമില്ലാത്ത ഒരേയൊരു വിദേശ രാജ്യം പാകിസ്ഥാനാണ്. ഇന്ത്യയുമായുളള രാഷ്ട്രീയ തര്‍ക്കങ്ങളാണ് ഐപിഎല്ലില്‍ നിന്ന് പാകിസ്ഥാന്‍ താരങ്ങളെ ഒഴിവാക്കാന്‍ കാരണം. എന്നാല്‍ ലോകത്തെമ്പാടുമുളള ക്രിക്കറ്റ് പ്രേമികളുടെ സ്വപ്‌നം കൂടിയാണ് പാക് താരങ്ങള്‍ കൂടി അടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍. ഐപിഎല്‍ ആരംഭിച്ച ആദ്യ സീസണില്‍ മാത്രമാണ് പാക് താരങ്ങള്‍ ഈ ലീഗിന്റെ ഭാഗമായത്.

അതെസമയം ഐപിഎല്‍ താരലേലത്തില്‍ പാക് താരം ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ 200 കോടി വരെ ലഭിച്ചേനെ എന്ന അവകാസവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പാക് മാധ്യമ പ്രവര്‍ത്തകന്‍. ട്വിറ്ററില്‍ ഇ അവകാശവാദത്തിന് രൂക്ഷ പരിഹാസമാണ് ഇയാള്‍ ഏല്‍ക്കുന്നത്.

ഐ പി എല്ലിലും മാത്യൂ വേഡ് ഉണ്ടാകുമെന്ന കാര്യം മറക്കരുതെന്ന് ചില ആരാധകര്‍ കുറിച്ചപ്പോള്‍ ഐ പി എല്ലില്‍ കളിക്കാരെ മാത്രമാണ് വാങ്ങുന്നതെന്നും അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ വാങ്ങുന്നില്ലയെന്നും ചില ആരാധകര്‍ കുറിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടമാണ് ഷഹീന്‍ അഫ്രീദി കാഴ്ച്ച വെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം നേടിയിരുന്നു.