ആ മലാഖകുട്ടിയെ സ്വന്തമാക്കി അഫ്രീദി, ക്രിക്കറ്റ് ലോകം സാക്ഷി

പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും മുന്‍ പാക് നാകയന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിലായിരുന്നു വിവാഹം നടന്നത്. നിരവധി വിശിഷ്ട അതിഥികള്‍ പങ്കെടുത്തിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി പാക് ക്രിക്കറ്റ് താരങ്ങള്‍ ചടങ്ങില്‍ പ?ങ്കെടുത്തു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഫ്രാഞ്ചൈസി ലാഹോര്‍ ഖലന്ദര്‍സ് ട്വിറ്ററില്‍ ഷഹീന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബാബറിനെ കൂടാതെ സര്‍ഫറാസ് ഖാന്‍, ഷദാബ് ഖാന്‍, നസീം ഷാ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

You Might Also Like