അമ്മയ്ക്ക് ക്യാന്‍സര്‍, ആ സൂപ്പര്‍ താരത്തിന്റെ വിലക്ക് മാറ്റി ക്രിക്കറ്റ് ബോര്‍ഡ്, ഇതാ കാരുണ്യത്തില്‍ കൈ

Image 3
CricketCricket News

അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് പേസ് ബൗളര്‍ ഷഹദത് ഹുസൈന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുങ്ങുന്നു. ഷഹദത്ത് ഹുസൈന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് കുറയ്ക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ തീരുമാനിച്ചിരിക്കുകയാണ്.

തന്റെ മാതാവിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുവാന്‍ തന്നെ ക്രിക്കറ്രിലേക്ക് മടങ്ങിയെത്തുവാന്‍ അനുവദിക്കണമെന്നു ഷഹ്ദത്തിന്റെ ആവശ്യം പരിഗണിച്ചാണ് കാരുണ്യപൂര്‍വ്വമുളള തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് എടുക്കുന്നത്. ഇതോടെ 18 മാസത്തെ വിലക്കിന് ശേഷം ഷഹ്ദത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും.

ആഭ്യന്തര ക്രിക്കറ്റില്‍ അറാഫത്ത് സണ്ണിയെ മര്‍ദ്ദിച്ചതിനാണ് താരത്തിനെതിരെ ബംഗ്ലാദേശ് ബോര്‍ഡ് നടപടി സ്വീകരിച്ചത്.

ധാക്ക പ്രീമിയര്‍ ലീഗില്‍ പാര്‍ടെക്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബിന് വേണ്ടി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ് ഷഹദത്ത്. 2015ല്‍ ആണ് ഷഹ്ദത്ത് അവസാനമായി ബംഗ്ലാദേശിന് വേണ്ടി കളിച്ചത്. മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ ഷഹ്ദത്തിന് ബംഗ്ലാദേശ് ടീമിലേക്കും തിരിച്ചെത്താനാകും.