ഇങ്ങനെ സ്റ്റംമ്പ് ചെയ്തിട്ടും നോട്ടൗട്ടായി, ഭാഗ്യങ്ങളുടെ തമ്പുരാട്ടിയായി ഷഫാലി

Image 3
CricketTeam India

ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍ക്കാനായിരുന്നു വിധി. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ മറികടക്കുകയായിരുന്നു.

തോറ്റെങ്കിലും, മത്സരത്തില്‍ ഇന്ത്യയ്ക്ക് നിരവധി പോസിറ്റീവുകള്‍ ഉണ്ടായിരുന്നു, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ദ്ധ സെഞ്ച്വറി നേടി, രേണുക സിംഗ് നാല് വിക്കറ്റ് വീഴ്ത്തി, ഷഫാലി വര്‍മ 48 റണ്‍സ് നേടി.

മത്സരത്തില്‍ 21കാരിയായ ഷഫാലിയ്ക്ക് രണ്ട് റണ്‍സ് അകലെ വിക്കറ്റ് നഷ്ടമായെങ്കിലും ഇതിനിടെ ഒരു ഭാഗ്യം ലഭിച്ചിരുന്നു. ഓസ്ട്രേലിയന്‍ കീപ്പര്‍ അലിസ ഹീലി ചെയ്ത ഒരു ചെറിയ മണ്ടത്തരമാണ് ഷഫാലിയ്ക്ക് തുണയായത്.

വ്യക്തികത സ്‌കോര്‍ 14ല്‍ നില്‍ക്കെയാണ് ഷഫാലിയെ തേടി ഭാഗ്യമെത്തിയത്. ഓസീസ് പേസര്‍ മേഗന്റെ ഒരു വൈഡ് കയറി അടിക്കാന്‍ ശ്രമിച്ച ഷഫാലിയ്ക്ക് പിഴച്ചു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ഹീലിയുടെ കൈകളിലേക്ക്.

ഹീലി ഉടന്‍ തന്നെ സ്റ്റംമ്പ് ചെയ്‌തെങ്കിലും ഒരു ചെറിയ പിഴവ് സംഭവിച്ചു. വലത്തെ കൈയിലെ ഗ്ലൗസിനുളളില്‍ പന്ത് വെച്ച് ഇടത്തേ കൈ കൊണ്ടായിരുന്നു ഹീലി സ്റ്റംമ്പ് ചെയതത്. തൊട്ടുടനെ വലത്തെ കൈ കൊണ്ട് സ്റ്റംമ്പ് ചെയ്യാന്‍ ഹീലി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

https://twitter.com/Elonmast23/status/1552970974114549763?ref_src=twsrc%5Etfw

പന്ത് സ്റ്റംമ്പ് ചെയ്യുമ്പോള്‍ ക്രിക്കറ്റ് നിയമപ്രകാരം പന്ത് ബെയില്‍സ് എടുത്ത കൈയുമായി സമ്പര്‍ക്കം പുലര്‍ത്തണം. ഇതാണ് ഹീലി തെറ്റിറ്റത്. ഓസ്ട്രേലിയന്‍ ടീമിന് നിയമത്തെക്കുറിച്ചും ഹീലി ചെയ്ത തെറ്റിനെക്കുറിച്ചും അറിയാമായിരുന്നു. അതുകൊണ്ട് യാതൊരു എതിര്‍പ്പും കൂടാതെ അവര്‍ മത്സരവുമായി മുന്നോട്ടു പോയി. ജൂലൈ 31 ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.