മെസിയെ കൈകാര്യം ചെയ്യുക ബുദ്ദിമുട്ടേറിയ ഒന്നാണ്,ഞാനാരാണ് മെസിയെ മാറ്റാൻ? സെറ്റിയൻ മനസു തുറക്കുന്നു

Image 3
FeaturedFootballLa Liga

കുറഞ്ഞ കാലം കൊണ്ടു തന്നെ ബാഴ്സയുടെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട പരിശീലകന്മാരിൽ ഒരാളാണ് കീക്കെ സെറ്റിയൻ.  കഴിഞ്ഞ സീസണിൽ ജനുവരിയിൽ ബാഴ്സയുടെ പരിശീലകനായി നിയമിതനായ സെറ്റിയൻ ചാമ്പ്യൻസ്‌ലീഗിൽ ബയേണിനോടേറ്റ ദയനീയ തോൽവിയോടെ ബാഴ്സയിൽ നിന്നും  പുറത്താക്കപ്പെടുകയായിരുന്നു.

അടുത്തിടെ സ്പാനിഷ് മാധ്യമമായ എൽ പൈസിനു വേണ്ടി  മുൻ റയൽ മാഡ്രിഡ്‌ സ്പെയിൻ  പരിശീലകനായിരുന്ന വിൻസെന്റ് ഡെൽ ബോസ്‌കെയുമായി നടന്ന അഭിമുഖത്തിൽ ബാഴ്സയിലെ സാഹചര്യങ്ങളെക്കുറിച്ചും  ലയണൽ മെസിയെക്കുറിച്ചും സെറ്റിയൻ മനസുതുറന്നിരുന്നു. ബാഴ്സയിലെ മെസിയെ കൈകാര്യം ചെയ്യാൻ വളരെ ബുദ്ദിമുട്ടേറിയ ജോലിയാണെന്നാണ് സെറ്റിയന്റെ പക്ഷം. ബാഴ്സയിൽ വലിയ ജനസമ്മതിയുള്ള താരത്തിനെ വിമർശിക്കാനും ബുദ്ദിമുട്ടാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

” എനിക്ക് തോന്നുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്നാണ്. മികച്ചതാരങ്ങൾ വേറെയുമുണ്ടെങ്കിലും മെസി ഇത്രയും വർഷങ്ങൾ തുടർച്ചയായി നേടിയെടുത്തതിന്റെ അത്ര ആരും തന്നെയെത്തിയിട്ടില്ല എന്നതാണ് വാസ്തവം. ലിയോയെ കൈകാര്യം ചെയ്യുക ബുദ്ദിമുട്ടേറിയ ഒന്നാണ്. ഞാനാരാണ് അദ്ദേഹത്തെ മാറ്റിയെടുക്കാൻ. ഇത്രയും കാലം അവർക്ക് സ്വീകാര്യമായ രീതിയിൽ കളിക്കുകയും അതിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടുമില്ല. “

“ഒരു കളിക്കാരൻ എന്ന നിലയിൽ മാറി മറ്റൊരു മുഖമുണ്ട്. അതാണ് കൈകാര്യം ചെയ്യാൻ ബുദ്ദിമുട്ടുള്ളത്. വലിയ ബുദ്ദിമുട്ട്. അത് മൈക്കൽ ജോർദാന്റെ ഡോക്യൂമെന്ററിയായ ദി ലാസ്റ്റ് ഡാൻസിൽ പരാമർശിക്കുന്നത് പോലെ എല്ലാ താരങ്ങളുടെ ഉള്ളിലുമുണ്ട്. നിങ്ങൾ പ്രതീക്ഷിക്കാത്ത പലതുമാണ് കാണാൻ സാധിക്കുക. അദ്ദേഹം വളരെ മിതഭാഷിയാണ്. എങ്കിലും അദ്ദേഹത്തിനു വേണ്ടത് നമ്മൾക്ക് കാണിച്ചു തരും. അല്ലാതെ അധികം സംസാരിക്കാറില്ല. ” സെറ്റിയൻ പറഞ്ഞു