കോച്ചായി താന്‍ തന്നെ തുടരും, പരിശീലക സ്ഥാനത്തിന് ഭീഷണിയില്ലെന്ന ബാഴ്‌സ കോച്ച്

ചൊവ്വാഴ്ച നടന്ന അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെ ബാഴ്‌സ പരിശീലകന്‍ കീകെ സെറ്റിയന്റെ ബാഴ്‌സയിലെ ഭാവി ഏതാണ്ട് തുലാസിലായിരിക്കുകയാണ്. കറ്റാലന്‍പട തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ റയല്‍ മാഡ്രിഡ് കിരീട സാധ്യതയില്‍ മേല്‍ക്കൈ നേടകയും ചെയ്തു. നാല് പോയന്റിനാണ റയല്‍ ബാഴ്‌സയെ കടത്തി വെട്ടിയിരിക്കുന്നത്.

എന്നാല്‍ ഇതൊന്നും തന്റെ പരിശീലക സ്ഥാനത്തെ ബാധിക്കില്ലെന്നാണ് സെറ്റിയന്‍ വിശ്വസിക്കുന്നത്. ‘എന്റെ പരിശീലക സ്ഥാനം ഭീഷണിയിലാണെന്ന് എനിക്ക് തോന്നുന്നില്ല. മത്സരഫലത്തെ മുഴുവനായും നോക്കിക്കാണുക മാത്രമേ ചെയ്യുന്നുള്ളൂ. ഞങ്ങള്‍ പ്രയാസത്തിലാണെന്നുള്ളത് ശരി തന്നെയാണ്.’ സെറ്റിയന്‍ വെളിപ്പെടുത്തി.

‘ഇത് നാണക്കേട് തന്നെയാണ്. ഇത്രയും പോയിന്റുകള്‍ നഷ്ടപ്പെടുത്തിയെന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ കിരീടത്തില്‍ നിന്നകന്നു പോവുകയാണെന്നതു തന്നെയാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. അത്‌ലറ്റിക്കോ നല്ലൊരു ടീമായിരുന്നു. ഞങ്ങളൊരുമിച്ച് ജോലി തുടരാന്‍ തന്നെയാണ് തീരുമാനം.’ സെറ്റിയന്‍ കൂട്ടിച്ചേര്‍ത്തു.

യുവതാരം റിക്കി പുജിന് അവസരം കൊടുത്തത് ഡിഗോസിമിയോണിയെ അമ്പരപ്പിക്കാനുള്ള സെറ്റിയന്റെ നീക്കമായിരുന്നു. ‘ഞങ്ങള്‍ പുതിയതായി പലതും ചെയ്യാന്‍ ശ്രമിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് ഗുണകരമാവുമെന്നു കരുതി ‘ സെറ്റിയന്‍ കൂട്ടിച്ചേര്‍ത്തു. ബാഴ്‌സയിലെ സ്വന്തം സ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.

You Might Also Like