റയലിന്റെ നഷ്ടം നേട്ടമാക്കി മാറ്റി; പിഎസ്‌ജിയുടെ ചിരകാല സ്വപ്നം പൂവണിയുമോ?

Image 3
Football News

റയലിനേക്കാൾ ഇരട്ടിയോളം വേതനവ്യവസ്ഥയിൽ സൂപ്പർ താരം സെർജിയോ റാമോസ് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജർമനിലെത്തും. പിഎസ്‌ജിയും റാമോസുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായാണ് റിപോർട്ടുകൾ.

രണ്ട് വർഷത്തെ കരാറാണ് പിഎസ്‌ജി റാമോസിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
കരാർ വ്യവസ്ഥകളുടെ ഭാഗമായി താരം വെള്ളിയാഴ്ച പാരീസിലെത്തി മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കും. തുടർന്ന് കരാറിന്റെ സാങ്കേതിക മാത്രമാണ് ബാക്കിയുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ട് വമ്പൻ ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ് താരം ഫ്രഞ്ച് ലീഗിലെത്തുന്നത്.


ഏറെക്കാലമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൊതിച്ചു ടീമിനെ മെനയുന്ന പിഎസ്‌ജിക്ക് റാമോസിന്റെ വരവ് വലിയ ആത്മവിശ്വാസം നൽകും. രാജ്യത്തിനാണ് റയലിനായും വലിയ വിജയങ്ങൾ നേടാൻ അമരത്തിരുന്ന പരിചയസമ്പത്തുമായെത്തുന്ന റാമോസിന് പിഎസ്‌ജിയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


അതെന്തുതന്നെയായാലും നിലവിൽ മാർക്കിനസും, കിംബെപ്പയും അണിനിരക്കുന്ന പിഎസ്‌ജി പ്രതിരോധത്തിലേക്ക് റാമോസ് കൂടിയെത്തുമ്പോൾ വലയിൽ പന്തെത്തിക്കാൻ എതിരാളികൾ നന്നേവിയർക്കും എന്നുറപ്പാണ്.
നീണ്ട 16 വർഷങ്ങൾ റയൽ മാഡ്രിഡിന്റെ അവിഭാജ്യ ഘടകമായിരുന്ന റാമോസ് റയലിന്റെ നാല് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ നിർണായക സംഭാവന നൽകിയ താരമാണ്.