അവനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു, തടഞ്ഞത് മെന്റര്‍ ധോണി

Image 3
CricketWorldcup

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ മോശം ഫോമില്‍ കളിയ്ക്കുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇടംപിടിച്ചതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ നാട്ടിലേക്ക് മടക്കി അയച്ച് പകരം ഒരു ഓള്‍റൗണ്ടറെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതാണെന്നും ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ ആയ ധോണി ഇടപെട്ട് ഈ തീരുമാനം തടയുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഫിനിഷിംഗ് ആണത്രെ ധോണിയെ കൊണ്ട് ഇക്കാര്യം പ്രേരിപ്പിച്ചത്. ഒടുവില്‍ ധോണിയുടെ വാദം അംഗീകരിച്ച് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ സ്‌ക്വാഡില്‍ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റിയും തയ്യാറായി.

ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആള്‍റൗണ്ടര്‍ റോളില്‍ സ്ഥാനം പിടിച്ച ഹാര്‍ദിക് പാണ്ട്യ ഇതുവരെ ഓരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. ഫിനിഷറുടെ റോളില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിച്ച ഹാര്‍ദിക് പാണ്ഡ ഈ സീസണില്‍ നേടിയത് 127 റണ്‍സ് മാത്രമാണ്.

നേരത്തെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഈ മാസം 31ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ഈ മത്സരം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക്് സെമി പ്രതീക്ഷകള്‍ സജീവമാക്കാനാകു.