രണ്ട് നക്ഷത്രങ്ങള്‍!, നിര്‍ണ്ണായക ജഴ്‌സി പുറത്ത് വിട്ട് സഞ്ജു

Image 3
CricketTeam India

ഇന്ത്യയുടെ ടി20 ലോകകപ്പ് ആഘോഷത്തിനായി രൂപകല്‍പന ചെയ്ത പുതിയ ജഴ്‌സി ആദ്യം പുറത്ത് വിട്ടത് മലയാളി താരം സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഞ്ജു ഇന്ത്യയുടെ പുതിയ ജഴ്‌സ പങ്കിട്ടത്. ഇത് നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.

സഞ്ജു സാംസണ്‍ പങ്കിട്ട ചിത്രത്തില്‍, പുതിയ ജേഴ്‌സിയില്‍ ഒരു പ്രധാനപ്പെട്ട ഒരു കാഴ്ച്ച കാണാം: ബിസിസിഐ ലോഗോയുടെ മുകളില്‍ രണ്ട് നക്ഷത്രങ്ങളാണ് അത്. ഇന്ത്യയുടെ രണ്ടാമത്തെ ടി20 ലോകകപ്പ് ജയത്തെ പ്രതീകപ്പെടുത്താനാണ് ഈ നക്ഷത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂടാതെ ജഴ്‌സിയില്‍ ‘ചാമ്പ്യന്‍സ്’ എന്ന വലിയ അക്ഷരത്ഥില്‍ എടുതിയിട്ടുണ്ട്.

ഈ ജഴ്‌സി അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയത്. മോഡിയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ഇന്ത്യന്‍ താരങ്ങള്‍ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം വ്യാഴാഴ്ച പ്രത്യേകമായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടര്‍ വിമാനത്തിലാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. കാലാവസ്ഥയും സുരക്ഷാ നടപടികളും അവഗണിച്ച് ആയിരക്കണക്കിന് ആരാധകര്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാനെത്തിയിരുന്നു. പിന്നീടാണ് പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തിന്റെ ഓഫിസിലേക്ക് തിരിച്ചത്.

നിലവില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ യാത്ര തിരിച്ചിരിക്കുകയാണ്്. അവിടെ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

നീണ്ട 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് 2024 ഉയര്‍ത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്.