ചെന്നൈ ഉപേക്ഷിച്ച് അഭിഷേക് പുതിയ ക്ലബ് തുടങ്ങുന്നു, ഐഎസ്എല്‍-ഐലീഗ് ക്ലബുകള്‍ ലയിക്കും

Image 3
FootballISL

ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയും ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്‌സിയും അടുത്ത സീസണില്‍ ഒരു ഉടമയ്ക്ക് കീഴിലാകും. ഐലീഗ് ക്ലബായ ചെന്നൈയിന്‍ എഫ്‌സിയുടെ ഭൂരിപക്ഷ ഓഹരി ചെന്നൈ സിറ്റി എഫ്‌സി ഉടമ രോഹിത് രമേശ് വാങ്ങിയെന്നാണു വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് നേരത്തേയും പവലിയന്‍ എന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും അന്തിമ തീരുമാനവും പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, 2 ടീമുകളും ലയിച്ച് ഒറ്റ ടീമാകുന്ന തരത്തിലല്ല ഏറ്റെടുക്കല്‍. ഇരുടീമുകളും അതതു ലീഗുകളില്‍ തുടരും.

ചെന്നൈയിന്‍ എഫ്‌സിയില്‍ അഭിഷേക് ബച്ചന്‍, വിതാ ധാനി എന്നിവരുടെ ഓഹരിയാണു സിറ്റി എഫ്‌സി വാങ്ങിയതെന്നാണു സൂചന. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ക്ലബ്ബിന്റെ സഹ ഉടമസ്ഥനായി തുടരും.

അഭിഷേക് ബച്ചനും വിതായും ചേര്‍ന്ന് അഹമ്മദാബാദ് ആസ്ഥാനമാക്കി പുതിയ ക്ലബ് ആരംഭിക്കും. ക്ലബ് കൈമാറ്റം ഉറപ്പായെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണു പൂര്‍ത്തിയാക്കാനുള്ളതെന്നുമാണു സൂചന.