സൂപ്പര്‍ താരവും പുറത്തായി, ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് കരണത്തടി

ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയയെ വേട്ടയാടി വീണ്ടും പരിക്ക്. ഏറ്റവും അവസാനം പരിക്കിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായിരിക്കുന്നത് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറായ സീന്‍ ആബട്ടാണ്. ഇതോടെ കനത്ത തിരിച്ചടിയാണ് ഓസ്‌ട്രേലിയക്ക് ഏറ്റിരിക്കുന്നത്.
തുടമസിലിനേറ്റ പരിക്കാണ് താരത്തെ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നരത്തെ ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായിരുന്ന താരമാണ് ആബട്ട്. കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ ഇന്ത്യയ്‌ക്കെതിരെ സന്നാഹ മത്സരത്തിലും അബര്‍ട്ട് ഓസ്‌ട്രേലിയ എ ടീമിനായി കളിച്ചിരുന്നു.
ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് അദ്ദേഹം സന്തമാക്കിയത്. മായങ്ക് അഗര്‍വാള്‍, വൃദ്ധിമാന്‍ സാഹ, മൊഹമ്മദ് ഷമി തുടങ്ങിയവരുടെ വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരമാണ് അബട്ട്. നേരത്തെ ഡേവിഡ് വാര്‍ണര്‍, വില്‍ പുകുവോസ്‌കി തുടങ്ങിയ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.
അതേ സമയം ആബട്ടിന് പകരം, ഓള്‍ റൗണ്ടര്‍ മോയിസസ് ഹെന്റിക്വസിനെ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഈ മുപ്പത്തിമൂന്നുകാരന്‍ പക്ഷേ 2016 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.