രോഹിത്ത് തെറിയ്ക്കും, അവന്‍ നായകനാകും, വന്‍ പ്രവചനവുമായി സൂപ്പര്‍ താരം

കെഎല്‍ രാഹുല്‍ വന്നപ്പോള്‍ ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും വൈകാതെ ഹാര്‍ദ്ദിക്കിനെ ഇന്ത്യയുടെ നായകസ്ഥാനത്ത് കാണാനാകുമെന്ന് പ്രവചിച്ച് മുന്‍ ന്യൂസിലന്‍ഡ് താരവും പ്രമുഖ കമന്റേറ്ററുമായ സ്‌കോട് സ്‌റ്റൈറിസ്.

ഹാര്‍ദ്ദിക്ക് അധികം വൈകാതെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നും സ്‌റ്റൈറിസ് വിലയിരുത്തുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ആണ് സ്റ്റൈറിസ് ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ അയാള്‍ വൈസ് ക്യാപ്റ്റനോ മറ്റ് എന്തെങ്കിലുമോ ആകട്ടെ. അധികം വൈകാതെ അയാള്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. കാരണം പാണ്ഡ്യയുടെ നേതൃത്വം ഇന്നത്തെ തലമുറയുടേതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടത്; സ്‌റ്റൈറിസ് പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ ഇന്ത്യ ഏഴ് ക്യാപ്റ്റന്‍മാരെയാണ് വിവിധ ഫോര്‍മാറ്റുകളിലായി പരീക്ഷിച്ചത്. ഈ ക്യാപ്റ്റന്‍മാരില്‍ രാഹുലും പന്തും ഒഴികെയുള്ള നായകന്മാര്‍ വെന്നിക്കൊടി പാറിപ്പിച്ചിരുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം ക്യാപ്റ്റനായി കാണാനാകുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ടില്ല എന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ മറുപടി. ഐപിഎല്ലില്‍ ഹാര്‍ദ്ദിക്ക് നായകനായ ടീം ആയ ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു കിരീടം സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനെിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച് ഹാര്‍ദ്ദിക് മികവ് കാട്ടുകയും ചെയ്തു.

 

You Might Also Like