സ്‌കോട്ടിഷ് അട്ടിമറി മോഹം പൊലിഞ്ഞു, കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും തോറ്റു
സ്‌കോര്‍ട്ട്‌ലന്‍ഡിനെതിരെ ഏക ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പിച്ചത്. സ്‌കോര്‍ട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു.
ന്യൂസിലന്‍ഡിനായി മാര്‍ക്ക് ചാപ്മാന്‍ പുറത്താകാതെ സെഞ്ച്വറി നേടി. 75 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും അടക്കം പുറത്താകാതെ 101 റണ്‍സാണ് ചാപ്മാന്‍ സ്വന്തമാക്കിയത്. ഡൈല്‍ മിച്ചല്‍ 62 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 74 റണ്‍സും സ്വന്തമാക്കി. ഇരുവരും നാലാം വിക്കറ്റില്‍ പുറത്താകാതെ 175 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഇരുവരേയും കൂടാതെ ഫിന്‍ അലന്‍ 48 പന്തില്‍ ഒന്‍പത് ഫോറടക്കം 50ഉം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 53 പന്തില്‍ ആറ് ഫോറടക്കം 47 റണ്‍സും എടുത്തു. ഡാന്‍ ക്ലെവര്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.സ്‌കോട്‌ലന്‍ഡിനായി മിച്ചല്‍ ലീസ്‌ക്ക് രണ്ടും ഹംസ താഹിര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് മിച്ചല്‍ ലീസ്‌കിന്റേയും മാത്യു ക്രോസിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. മിച്ചല്‍ ലീസ്‌ക് വെറും 55 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സിക്‌സും സഹിതം 85 റണ്‍സെടുത്തു. മാത്യൂ ക്രോസ് 58 പന്തില്‍ ഏഴ് ഫോറടക്കം 53 റണ്‍സാണ് സ്വന്തമാക്കിയത്.
മിച്ചല്‍ ജോണ്‍സ് (36), കെയ്ല്‍ കൂത്സര്‍ (22), സഫ്യാന്‍ ശരീഫ് (28) എന്നിവരും സ്‌കോട്‌ലന്‍ഡിനായി പൊരുതി.
ന്യൂസിലന്‍ഡിനായി മിച്ചല്‍ ബ്രൈസ് വെല്ലും ജാക്കബ് ഡുഫിയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ലോക്കി ഫെര്‍ഗൂണ്‍ രണ്ടും ബ്ലെയ്ന്‍ ടിക്‌നര്‍, ഡയ്ല്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.