യുവതാരങ്ങൾ നിരവധി, മാർച്ചിലെ മത്സരങ്ങൾക്കുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിൽ ചരിത്രവിജയം നേടി മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ചതിനു ശേഷം ആദ്യം നടക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു. മാർച്ച് ഇരുപത്തിമൂന്നിനും ഇരുപത്തിയെട്ടിനുമാണ് അർജന്റീന മത്സരങ്ങൾ കളിക്കുന്നത്. ഖത്തർ ലോകകപ്പ് വിജയം സ്വന്തം രാജ്യത്ത് ആരാധകർക്ക് മുന്നിൽ ആഘോഷിക്കുകയെന്ന ഉദ്ദേശം കൂടി ഈ മത്സരങ്ങൾക്കുണ്ട്.

ലോകകപ്പ് വിജയം ആഘോഷിക്കുകയെന്ന ഉദ്ദേശമുള്ളതിനാൽ അനായാസം വിജയം നേടാൻ കഴിയുന്ന ടീമുകൾക്കെതിരെയാണ് അർജന്റീന മത്സരം കളിക്കുന്നത്. ഇരുപത്തിമൂന്നിനു നടക്കുന്ന മത്സരത്തിൽ പനാമയെയും ഇരുപത്തിയെട്ടിന് നടക്കുന്ന മത്സരത്തിൽ കുറകാവോ ദേശീയ ടീമിനെയുമാണ് അർജന്റീന നേരിടുന്നത്.’

യുവതാരങ്ങൾക്ക് അവസരം നൽകിയാണ് അർജന്റീന ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർണാച്ചോ അടക്കം നിരവധി യുവതാരങ്ങൾ ടീമിലുണ്ട്. വരാനിരിക്കുന്ന അർജന്റീന ടീമിനെ വാർത്തെടുക്കുന്നതിനു വേണ്ടിയാണ് യുവതാരങ്ങൾക്ക് അവസരം നൽകാൻ സ്‌കലോണി ഒരുങ്ങുന്നത്. അർജന്റീന ടീം:

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുള്ളി (അയാക്‌സ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)

പ്രതിരോധ താരങ്ങൾ: ജുവാൻ ഫോയ്ത്ത് (വിയ്യാറയൽ), ഗോൺസാലോ മോണ്ടിയേൽ (സെവിയ്യ), നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), നെഹ്യൂൻ പെരസ് (ഉഡിനീസ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോസ്‌പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), മാർക്കോസ് അക്യൂന (സെവില്ല), ലൗടാരോ ബ്ലാങ്കോ (എൽഷേ)

മധ്യനിര താരങ്ങൾ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ചെൽസി) മാക്‌സിമോ പെറോൺ (മാഞ്ചസ്റ്റർ സിറ്റി), എസ്‌ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈറ്റൺ), തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്), ജിയോവാനി ലോ സെൽസോ (വില്ലറയൽ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ)

മുന്നേറ്റനിര: എയ്ഞ്ചൽ ഡി മരിയ (യുവന്റസ്), ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്), എമിലിയാനോ ബ്യൂണ്ടിയ (ആസ്റ്റൺ വില്ല), വാലന്റൈൻ കാർബോണി (ഇന്റർ), ലയണൽ മെസ്സി (പിഎസ്‌ജി), പൗലോ ഡിബാല (എഎസ് റോമ), ലൗടാരോ മാർട്ടിനെസ് (ഇന്റർ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), അലജാൻഡ്രോ ഗോമസ് (സെവില്ല)

You Might Also Like