ഒടുവില്‍ ആ പ്രഖ്യാപനം വന്നു, ജെജെയ്ക്ക് ക്ലബായി

Image 3
FootballISL

ചെന്നൈയിന്‍ എഫ്‌സിയുടെ മുന്‍ താരം ജെജെ ലാല്‍പെഖുലുവ ഇനി ഈസ്റ്റ് ബംഗാളില്‍. ഒരു വര്‍ഷത്തേക്കാണ് ജെജെയുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ചെന്നൈയുമായി നീണ്ട ആറ് വര്‍ഷത്തെ ബന്ധമാണ് ജെജെ ഉപേക്ഷിക്കുന്നത്.

ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ജെജെയ്ക്ക് സ്വന്തമാണ്. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഐ എസ് എല്‍ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു.

https://www.instagram.com/p/CGer8mVB7iG/?utm_source=ig_embed

25 ഗോളുകള്‍ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്. പരിക്ക് കാരണം അവസാന രണ്ടു സീസണുകളില്‍ ജെജെ അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം പൂര്‍ണ്ണ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്.

ചെന്നൈയെ കൂടാതെ ജെജെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്‌സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. നേരത്തെ ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചോളം ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായത്.