തീതുപ്പി ഉമ്രാനും കുല്‍ദീപ് സെന്നും, നാണംകെട്ട് പൂജാരയും ടീമും

ഇറാനി ട്രോഫിയില്‍ റെസ്റ്റ ഓഫ് ഇന്ത്യയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് സൗരാഷ്ട്ര. 19 ഓവറില്‍ കേവലം 80 റണ്‍സിനാണ് ജയദേവ് ഉനാദ്കഡ് നയിക്കുന്ന സൗരാഷ്ട്ര ടീം തകര്‍ന്നടിഞ്ഞത്. റെസ്റ്റ് ഓഫ് ഇന്തയ ബൗളര്‍മാരായ കുല്‍ദീപ് സെന്‍, മുഖേഷ് കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്നാണ് സൗരാഷ്ട്രയെ കുറഞ്ഞ സ്‌കോറിന് എറിഞ്ഞിട്ടത്.

സൗരാഷ്ട്രയ്ക്കായി സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര ഒരു റണ്‍സെടുത്ത് പുറത്തായി. കൗണ്ടിയിലെ തകര്‍പ്പന്‍ ബാറ്റിംഗ് ഫോമുമായി നാട്ടില്‍ കളിക്കാനെത്തിയ പൂജാരയെ നാലാം പന്തില്‍ കുല്‍ദീപ് സെന്‍ ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 19 പന്തില്‍ നാല് ഫോറടക്കം 22 റണ്‍സെടുത്ത അര്‍പ്രിവാസവട മാത്രമാണ് സൗരാഷ്ട്ര നിരയില്‍ പിടിച്ച് നിന്നത്.

ഹര്‍വിക്ക് ദേശായ് (0), സ്‌നെല്‍ പട്ടേല്‍ (4), ചിരാഗ് ജാനി (0), ഷെല്‍ഡന്‍ ജാക്‌സണ്‍ (2), പ്രേരക് മങ്കാദ് (9), ജയദേവ് ഉനാദ്കട് (12) എന്നിങ്ങനെയാണ് സൗരാഷ്ട ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഇതോടെ ഒന്‍പതിന് 65 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന സൗരഷ്ട്ര 10ാം വിക്കര്‌റില്‍ ഒത്തുചേര്‍ന്ന ധര്‍മേന്ദ്രഷിന്‍ ജഡേജയും ചേതന്‍ സക്കറിയയും ചേര്‍ന്നാണ് സ്‌കോര്‍ 100ന് അടുത്തെത്തിച്ചത്.

ജഡേജ 28 റണ്‍സെടുത്ത് ഒടുവില്‍ ഉമ്രാന്‍ മാലിക്കിന് കീഴടങ്ങി. സക്കറിയ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ 10 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് സെന്‍ ഏഴ് ഓവറില്‍ 41 റണ്‍സ് വഴങ്ങിയും ഉമ്രാന്‍ മാലിക്ക് 5.5 ഓവറില്‍ 25 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റും സ്വന്തമാക്കി.

You Might Also Like