ഓസിൽ ക്ലബ്ബ് വിട്ടേക്കും, പണംവാരിയെറിഞ്ഞ് സൗദി-ഖത്തർ ക്ലബ്ബുകൾ

Image 3
EPLFootball

ആഴ്സണലിന്റെ ജർമൻ സൂപ്പർ താരം മെസൂട്ട് ഓസിലിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വില്പനക്ക് വെക്കാനാണ് ആഴ്സണലിന്റെ തീരുമാനം. ക്ലബ്ബിന്റെ വേതന ബിൽ കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് ആഴ്‌സണൽ താരത്തെ വിറ്റൊഴിവാക്കാൻ ശ്രമിക്കുന്നത്.

നിലവിൽ ആഴ്ച്ചയിൽ 35 ലക്ഷം പൗണ്ട് വേതനമായി വാങ്ങുന്ന താരമാണ് ഓസിൽ. മാത്രമല്ല താരത്തെ വലയ്ക്കുന്ന ബാക്ക് ഇഞ്ചുറിയും മോശം ഫോമും താരത്തെ ഒഴിവാക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നു. എന്നാൽ താരത്തിനായി രണ്ട് ഗൾഫ് ക്ലബുകൾ രംഗത്ത് വന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൗദി ക്ലബായ അൽ-നാസ്സറും പേര് വെളിപ്പെടുത്താത്ത ഖത്തറിലെ ഒരു ക്ലബുമാണ് ട്രാൻസ്ഫർ ജാലകത്തിൽ താരത്തിന് വേണ്ടി മത്സരിക്കുന്നത്.

ദി ടെലിഗ്രാഫ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. സൗദി ക്ലബായ അൽ നസ്റിന്റെ പ്രതിനിധികൾ താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നിലവിൽ ഓസിലിനു ലഭിച്ചു കൊണ്ടിരിക്കുന്ന അതേ വേതനം തന്നെ നൽകാമെന്നാണ് ഖത്തർ ക്ലബ്ബിന്റെ ഓഫർ. എന്നാൽ ആഴ്‌സണൽ വിടാൻ ഉദ്ദേശമില്ലെന്ന് ഓസിൽ തുറന്നു പറഞ്ഞിരുന്നു.

ഞാൻ എങ്ങോട്ടാണ് പോവേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്നും രണ്ട് വർഷത്തിനല്ല, മറിച്ച് മൂന്ന് വർഷത്തിനാണ് താൻ കരാറിൽ ഒപ്പുവെച്ചിരിക്കുന്നതെന്നും അത്‌ പൂർത്തിയാക്കിയിട്ടേ ക്ലബ് വിടുകയുള്ളുവെന്നും ഓസിൽ വ്യക്തമാക്കിയിരുന്നു. ഒരു വർഷം 18 മില്യൺ പൗണ്ട് ആണ് ഓസിലിനു ശമ്പളമായി ക്ലബ് നൽകുന്നത്. ഇത് എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള നീക്കത്തിലാണ് ആഴ്‌സണൽ.