സൗദിയുടെ 4,347,42,00,000 രൂപയുടെ രഹസ്യ പദ്ധതി പുറത്ത്, വമ്പന്‍ ടി20 ലീഗ് ഒരുങ്ങുന്നു

ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ സൗദി അറേബ്യ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ലോകത്തേക്ക് കടക്കാന്‍ പദ്ധതിയിടുന്നു. 500 മില്യണ്‍ ഡോളര്‍ (4347.42 കോടി രൂപ) ടി20 ലീഗില്‍ നിക്ഷേപിക്കാനാണ് സൗദി അറേബ്യയുടെ നീക്കം. ടെന്നീസ് ഗ്രാന്‍ഡ് സ്ലാം മാതൃകയില്‍ എട്ട് ടീമുകളുള്ള ലീഗ് ഒരുക്കാനാണ് പദ്ധതി.
ഒരു വര്‍ഷത്തില്‍ നാല് വ്യത്യസ്ത സ്ഥലങ്ങളിലായി ടീമുകള്‍ ഒത്തുകൂടും. എ-ലീഗിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡാനി ടൗണ്‍സെഡ് തലവനായ സൗദി അറേബ്യയുടെ എസ്ആര്‍ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സാണ് ലീഗിനെ പിന്തുണയ്ക്കുന്നത്. ദി ഏജിലെ റിപ്പോര്‍ട്ട് അനുസരിച്ച്, എസ്ആര്‍ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) തമ്മില്‍ ഒരു വര്‍ഷമായി ലീഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു വരുകയാണ്.
രഹസ്യ പദ്ധതി
‘ഈ ആശയം ഒരു വര്‍ഷമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നു, മുന്‍ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ ഓള്‍റൗണ്ടറും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെയും ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സിന്റെയും മുന്‍ ബോര്‍ഡ് അംഗവുമായ ഓസ്ട്രേലിയന്‍ നീല്‍ മാക്സ്വെല്ലിന്റെ ബുദ്ധിയിലാണ് ഇത് രൂപപ്പെട്ടത്’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി
ലോക ക്രിക്കറ്റിലെ വലിയ മൂന്ന് രാജ്യങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയ്ക്ക് പുറത്തുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ ഉള്‍പ്പെടെ കായികരംഗത്തെ ‘ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍’ പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക സുസ്ഥിരത
‘കളിക്കാര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമ്പോള്‍, ക്രിക്കറ്റിന്റെ സ്ഥാപിത ഫണ്ടിംഗ് മാതൃകയ്ക്ക് പുറത്ത് ഒരു ബദല്‍ വരുമാന സ്രോതസ്സ് സ്ഥാപിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ആഗോള ലീഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലെ സംവിധാനത്തില്‍, അംഗരാജ്യങ്ങള്‍ക്ക് ബ്രോഡ്കാസ്റ്റര്‍മാരില്‍ നിന്നും ഐസിസിയില്‍ നിന്നും വരുമാനം ലഭിക്കും. എന്നാല്‍ കളിയിലെ സൂപ്പര്‍ പവര്‍ ഇന്ത്യയ്ക്കും കുറഞ്ഞ അളവില്‍ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും അനുകൂലമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയ രാജ്യങ്ങളെ സാമ്പത്തിക സ്ഥിരതയ്ക്കായി ബുദ്ധിമുട്ടിലാക്കുന്നു’ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഐസിസി അംഗീകാരം
ഐസിസി അംഗീകരിച്ചാല്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍), ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് (ബിബിഎല്‍) തുടങ്ങിയ മറ്റ് വലിയ ടി20 ടൂര്‍ണമെന്റുകളുടെ കലണ്ടറുകളെ തടസ്സപ്പെടുത്താതെ ഒഴിവുള്ള സമയങ്ങളിലാകും ലീഗ് ക്രമീകരിക്കും. ഇതിനായുളള നീക്കങ്ങളാണ് നടക്കുന്നത്.
ചെറിയ രാജ്യങ്ങള്‍ക്ക് സഹായം
‘ഈ ലീഗ് ആഭ്യന്തര ടി20 ടൂര്‍ണമെന്റുകളെ ചേര്‍ത്ത് നിര്‍ത്തും. അവയെ ഇല്ലാതാക്കുകയില്ല, ലോക ക്രിക്കറ്റിന് അതിന്റെ ഭാവിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ഇത് ഉദ്ദേശിക്കുന്നത്. സമാഹരിച്ച ഫണ്ടുകള്‍ ചെറിയ രാജ്യങ്ങള്‍ പങ്കിടും, ഈ ആശയം സ്വീകരിക്കാനും ലാഭകരമല്ലാത്ത ക്രിക്കറ്റ് ഉപേക്ഷിക്കാനും അവരെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
ഔദ്യോഗിക സ്ഥിരീകരണം ഇല്ല
അതെസമയം ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം ഒന്നും പുറത്ത് വന്നിട്ടില്ല. നേരത്തേയും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ടീമുകളും വേദികളും
ഓസ്ട്രേലിയയില്‍ നിന്ന ഒരു ടീം ഉള്‍പ്പെടെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലും പുതിയ വിപണികളിലും പുതിയ ഫ്രാഞ്ചൈസികള്‍ ഉണ്ടാകും, ഈ ലീഗില്‍ പുരുഷന്മാരുടെയും വനിതകളുടെയും മത്സരങ്ങള്‍ ഉണ്ടാകും. ഫൈനല്‍ സൗദി അറേബ്യയില്‍ ആകും നടക്കുക.
Article Summary
Saudi Arabia is reportedly planning to launch a $500 million T20 cricket league, structured like a tennis Grand Slam, with teams playing across four locations. The league, backed by SRJ Sports Investments, aims to address financial sustainability in cricket, particularly for smaller nations, and will be designed to complement existing T20 tournaments.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.