സൗദിയില്‍ റൊണാള്‍ഡോയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി, അല്‍ നസര്‍ പുറത്ത്

സൗദി അറേബ്യയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ആദ്യ തോല്‍വി. സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അലി ഇത്തിഹാദിനോടാണ് അല്‍ നസര്‍ തോറ്റ് പുറത്തായത്. കിങ്ഫഹദ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ ഇത്തഹാദ് അല്‍ നസറിനെ തോല്‍പിച്ച് വിട്ടത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനുട്ടും കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഇതാണ് അല്‍ നസറിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. തരക്കേടില്ലാത്ത കളിയാണ് റൊണാള്‍ഡോ പുറത്തെടുത്തത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ഇത്തിഹാദ് 15ാംം മിനിറ്റില്‍ റൊമാരിനോയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. 43ാം മിനിറ്റില്‍ ഇത്തിഹാദ് ഹംദല്ലയിലൂടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി.

ഇതോടെ രണ്ടാം പകുതിയില്‍ അല്‍ നസര്‍ നാലു മാറ്റങ്ങള്‍ വരുത്തി കളത്തിലിറങ്ങി. ഇത് അവരുടെ കളിയെ കൂടുതല്‍ മികച്ചതാക്കി. എങ്കിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായില്ല. ടലിസ്‌കയിലൂടെ ഒരു ഗോള്‍ മടക്കിയ അല്‍ നസര്‍ മത്സരത്തിലേക്ക് തിരികെ വരികയും ചെയ്തു. പിന്നെ സമനില ഗോളിനായുള്ള പോരാട്ടമായിരുന്നു.

എന്നാല്‍ മത്സരത്തിന്റെ ഇഞ്ച്വറി മിനുട്ടില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ മൂന്നാം ഗോള്‍ കൂടെ നേടി ഇത്തിഹാദ് വിജയം ഉറപ്പിച്ചു. സൗദിയില്‍ റൊണാള്‍ഡോയുടെ ആദ്യ തോല്‍വിയായി ഇത് മാറി.

 

You Might Also Like