മറ്റൊരു സൂപ്പര്‍ താരത്തെ കൂടി നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ മണിപ്പൂരി താരം സത്യസെന്‍ സിംഗിനെ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തേക്ക് കൂടിയാണ് ഈ വിംഗറുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത.് കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് സത്യസെന്‍ സിംഗ് ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടിയത്.

2015മുതല്‍ ഐഎസ്എല്‍ താരമായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് പുറമെ മുന്‍പ് ഡല്‍ഹി ഡൈനാമോസ്, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍ വാഹിങ് ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയും അണിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സില്‍ രാഹുല്‍ കെപിയുടെയും, പ്രശന്തിന്റെയും സാന്നിധ്യമുളളതിനാല്‍ കഴിഞ്ഞ സീസണില്‍ കൂടുതല്‍ അവസരങ്ങലൊന്നും സത്യസെന്‍ സിംഗിന് ലഭിച്ചിരുന്നില്ല. എങ്കിലും പകരക്കാരനായി ഒരു ഗോള്‍ നേടാന്‍ താരത്തിന് ആയിരുന്നു.

നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരവധി യുവ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദീര്‍ഘകാല കരാര്‍ നല്‍കിയിട്ടുണ്ട്. സഹലിന് 2025 വരെയും നിഷു കുമാറിന് 2024 വരെയും ജെസലിന് 2023 വരെയും ബ്ലാസ്‌റ്റേഴ്‌സില്‍ കരാറുണ്ട്.

You Might Also Like