മനസ്സുകൊണ്ടും കാലുകൊണ്ടും അവനൊരു ജേതാവാണ്, റോണോയെ പ്രശംസിച്ച് സാരി

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഏത്സമ്മര്‍ദ്ദഘട്ടത്തിനെയും മറികടക്കാനാവുമെന്നും ഇത് വളരെ കുറച്ചു പേര്‍ക്ക് സാധ്യമായഒന്നാണെന്നുമാണ്യുവന്റസ് പരിശീലകന്‍മൗറിസിയോ സാരി. അറ്റലാന്റയുമായുള്ളമത്സരത്തില്‍ ഉറപ്പിച്ച തോല്‍വിയില്‍ നിന്നും രണ്ടു മികച്ച പെനാല്‍റ്റികളിലൂടെ റൊണാള്‍ഡോ യുവന്റസിനെ സമനിലയിലെത്തിച്ചതിന് പിന്നാലെയാണ് റോണോയെ കുറിച്ച് മൗറിസിയോ സാരി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ഇതോടെ രണ്ടാം സ്ഥാനക്കാരായലാസിയോയുമായുള്ള അകലംഎട്ടുപോയിന്റാക്കിഉയര്‍ത്താന്‍ യുവന്റസിനായി. ഇനിയും ആറു കളികള്‍ ബാക്കി നില്‍ക്കെ ലാസിയോക്കൊപ്പം ഒരു പോയിന്റുമാത്രം വ്യത്യാസത്തോടെ അറ്റലാന്റയും മികച്ച പ്രകടനങ്ങളോടെ യുവന്റസിന്റെ കിരീടമോഹങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
‘കാലുകള്‍ കൊണ്ടും മനസ്സുകൊണ്ടും അവനൊരു ജേതാവാണ്. അവിശ്വനീയമാം വിധം സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ അവനു സാധിക്കുന്നു’ മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെ സമ്മര്‍ദങ്ങളെ നേരിടാനുള്ള റൊണാള്‍ഡോയുടെ കഴിവിനെ കുറിച്ച് സാരി പറഞ്ഞതിങ്ങനെയാണ്. അറ്റലാന്റയുമായുള്ള റൊണാള്‍ഡോയുടെ പ്രകടനത്തെ അവിശ്വസനീയമെന്നാണ് സാരി വിശേഷിപ്പിച്ചത്.
ഈ ഒരു പോയിന്റിന് ഞങ്ങള്‍ അര്‍ഹനായിരുന്നുവെന്നും യൂറോപ്പിലെ തന്നെ മികച്ച ടീമിനൈതിരെയാണ് സമനില നേടിയതെന്നും അതൊരു മികച്ച ഫലമാണെന്നും സാരി കൂട്ടിച്ചേര്‍ത്തു. രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇതിനു സഹായിച്ചതെന്നും തങ്ങള്‍ അറ്റലാന്റയെ നിരന്തരം ആക്രമിക്കുകയും നല്ല സമയങ്ങളില്‍ തന്നെ ഗോള്‍ നേടാന്‍ സാധിക്കുകയും ചെയ്തത് യുവന്റസിന് ഗുണകരമായെന്നും സാരി കൂട്ടിച്ചേര്‍ത്തു.