ഹാര്‍ദ്ദിക്കിന്റെ പകരക്കാരനായി അവനെ വളര്‍ത്തിയെടുക്കണം, ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണത്

Image 3
CricketTeam India

ഇന്ത്യയുടെ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ സ്ഥാനത്ത് അതിനൊത്ത താരത്തെ വളര്‍ത്തിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ ടീം സെലക്ടര്‍ സര്‍ന്ദീപ് സിംഗ്. ശസ്ത്രക്രിയക്ക് ശേഷം ബൗളിംഗില്‍ പാണ്ഡ്യയുടെ സേവനം പൂര്‍ണമായും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ന്ദീപ് സിംഗിന്റെ സുപ്രദാന നിര്‍ദേശം.

ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലേക്കൊരു പേസ് ഓള്‍റൗണ്ടറെ അയക്കാന്‍ സെലക്ടര്‍മാര്‍ക്കായില്ല. പരിക്കിന് ശേഷം ടെസ്റ്റില്‍ പന്തെറിയാന്‍ പാണ്ഡ്യ പ്രാപ്തനാകാത്ത സാഹചര്യത്തില്‍ ഷാര്‍ദുല്‍ താക്കൂറിനെ പോലൊരു താരത്തെ പേസ് ഓള്‍റൗണ്ടറായി വളര്‍ത്തിയെടുക്കണം എന്നാണ് സരന്ദീപ് ആവശ്യപ്പെടുന്നത്.

‘ഹര്‍ദിക്കിനെ മാത്രമായി ആശ്രയിക്കാനാവില്ല. അദേഹത്തിന് എല്ലാ ഫോര്‍മാറ്റിലും എപ്പോള്‍ പന്തെറിയാനാകും എന്ന് നിങ്ങള്‍ക്കറിയില്ല. ഷാര്‍ദുല്‍ താക്കൂറിനെ പോലൊരു താരത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിജയ് ശങ്കറും ശിവം ദുബെയും ഉണ്ട്’.

‘ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റൊട്ടേഷനുണ്ടാകും. സിറാജിന് കഴിയാവുന്നത്ര മത്സരത്തില്‍ അവസരം നല്‍കാനുള്ള സമയമാണിത്. അദേഹം നന്നായി പന്തെറിയുന്നുണ്ട്. നീണ്ട ഇടവേള വന്നാല്‍ നേരിട്ട് ഒരു മത്സരത്തില്‍ ഇറങ്ങി ലെങ്ത് കണ്ടെത്താന്‍ പാടുപെടും. രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചോളൂ, എന്നാല്‍ സാഹചര്യങ്ങള്‍ ഫാസ്റ്റ് ബൌളിംഗിന് അനുകൂലമാണെങ്കില്‍ ഒരു അധിക പേസറെയാണ് കളിപ്പിക്കേണ്ടത്’ എന്നും സരന്ദീപ് കൂട്ടിച്ചേര്‍ത്തു.