ആ മലയാളി താരത്തെ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിക്കണം, നിര്‍ണ്ണായക ആവശ്യവുമായി ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ ഇല്ലാത്തത് വലിയ തിരിച്ചടിയായെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിരുന്നല്ലോ. സ്വിംഗിന്റെ പറുതീസയായ ഇംഗ്ലീഷ് പിച്ചുകളില്‍ ഭുവനേശ്വര്‍ കുമാറിനെ എന്ത് വിലകൊടുത്തും ഇംഗ്ലീഷ് പര്യടനത്തിന് മുമ്പ് തിരിച്ച് വിളിക്കണമെന്ന് നാസര്‍ ഹുസൈന്‍ വരെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മറ്റ് രണ്ട് താരത്തെ കൂടി ഇന്ത്യന്‍ ടീമില്‍ തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സരന്ദീപ് സിഗ്. അത മറ്റാരുമല്ല. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനം കളിക്കാന്‍ തയ്യാറെടുക്കുന്ന പൃത്ഥി ഷായേയും മലയാളി താരം ദേവ് ദത്ത് പടിക്കലിനേയും ആണ് ടീമിലേക്ക് കൊണ്ട് വരണമെന്നാണ് സരന്ദീപിന്റെ ആവശ്യം.

ഇന്ത്യന്‍ ഓപ്പണര് ശുഭ്മാന് ഗില്‍ പരിക്കേറ്റ പശ്ചാത്തലത്തില്ാണ് പൃത്ഥിയേയും ദേവ്ദത്തിനേയും ടീമിലേക്ക് വിളിക്കണമെന്ന് സരന്ദീപ് സിംഗ് ആവശ്യപ്പെടുന്നത്. നേരത്തെ ശുഭ്മാന്‍ ഗില്ലിന് പകരം ടീമില്‍ സ്റ്റാന്‍ ബൈ ആയിരുന്ന അഭിമന്യു ഈശ്വറിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് സരന്ദീപ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

‘ഈശ്വറിന്റെ സെലക്ഷന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അന്താരാഷ്്ട്ര ക്രിക്കറ്റില്‍ പൃത്ഥിഷാ അനുഭവ സമ്പന്നനായ ക്രിക്കറ്റ് താരമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രത്യേകിച്ച് ടെസ്റ്റില്‍. അവനിപ്പോള്‍ നല്ല ഫോമിലും ആണ്. അവന്‍ തീര്‍ച്ചയായും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കണമായിരുന്നു. ദേവ്ദത്തിന്റെ കാര്യത്തിലും എനിക്കിതേ അഭിപ്രായമാണ്. കാരണം അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ക്ക് അവന്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്’ സരന്ദീപ് പറയുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള രണ്ട് താരങ്ങളാണ് പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഷാ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ആ മത്സരത്തില്‍ 152 ബോളുകളില്‍ നിന്ന് 227 റണ്‍സെടുത്ത് ഷാ പുറത്താകാതെ നിന്നിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ തന്നെ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് ദേവ്ദത്തും കാഴ്ചവെച്ചത്.

You Might Also Like