ഈ പ്രതിഭ ഐപിഎല്ലില്‍ തീരേണ്ടതല്ല, കുറച്ച് ക്ഷമകാണിക്കൂ, സഞ്ജുവിനോട് അഭ്യര്‍ത്ഥനയുമായി ഇതിഹാസങ്ങള്‍

സുജയ് സന്ദരേഷന്‍ (സ്‌പോട്‌സ് പാരടൈസോ ക്ലബ്)

ഫോം കിട്ടാതെ ഉഴറിയ ബെന്‍സ്റ്റോക്‌സിന്റെ ബാറ്റില്‍ നിന്നും ടോപ്പ് എഡ്ജ് ചെയ്ത പന്തു വരെ ബൗണ്ടറി കടന്ന ദിവസം പ്ലേ ഓഫ് സാധ്യതകള്‍ക്ക് കര്‍ട്ടനിടാതെ രാജസ്ഥാന്‍ വിജയ തീരം പുല്‍കി.
195 റണ്‍ ചേസ് ചെയ്ത രാജസ്ഥാന്റെ ബാറ്റിംഗ് 12ആം ഓവറിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം.
അമിതാവേശവും മോശം ഷോട്ട് സെലക്ഷനുമായി പഴി കേട്ട് വശംകെട്ട സഞ്ജു സാംസണ്‍ നല്ല കുട്ടിയായി 100 സ്‌ട്രൈക്ക് റേറ്റില്‍ മറുവശത്ത് സ്‌കോറുയര്‍ത്തുന്ന സ്റ്റോക്‌സിനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് രാജസ്ഥാന് ചേസിംഗില്‍ മുന്‍തൂക്കം നല്‍കുന്നു.


കൂട്ടുകെട്ട് പൊളിക്കാന്‍ പൊള്ളാര്‍ഡ് ഇറക്കുന്നത് പേസ് ത്രയത്തിലെ പാറ്റിന്‍സണെ. പാറ്റിന്‍സണിന്റെ ബോള്‍ ലോങ് ഓഫിനു പിറകിലെ പുല്ലില്‍ വിശ്രമിക്കുന്ന മൊമന്റ് മുതല്‍ ഒരു മലയാളി ക്രിക്കറ്റ് പ്രേമിക്ക് ആവേശത്തിന്റെ വിരുന്നാണ് കമന്ററി ബോക്‌സില്‍ നിന്നും..
ഇയാന്‍ ബിഷപ്പ് തുടക്കമിടുന്നത് ക്രീസിലെ സഞ്ജുവിന്റെ സ്റ്റെബിലിറ്റിയില്‍ നിന്ന്, പക്ഷേ അടുത്ത മൊമന്റില്‍ ബിഷപ്പ് സ്വരം കടുപ്പിക്കുന്നു
” i dont trust him.. he alwayട does this.. hit a six and got out on the next…
i need to see him Carry through ”
സഞ്ജു തുടര്‍ച്ചയായി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കണമെന്ന് പറഞ്ഞ് ബിഷപ്പ് നിര്‍ത്തുമ്പോള്‍ മറുഭാഗത്ത് നിന്ന് ഡാനി മോറിസണോ മറ്റോ ആണ്
”At Least We Should appreciate his talent and that Shot”
ഇയാന്‍ ബിഷപ്പിന്റെ മറുപടി ഉടന്‍ വന്നു
” we have been doing that for years ”


പ്രിയ സഞ്ജു സാംസണ്‍ താങ്കളാ കമെന്ററി ഒന്നു കേള്‍ക്കൂ, ലോക ക്രിക്കറ്റിലെ അതികായര്‍ താങ്കളെ വിലയിരുത്തുന്നത് അറിഞ്ഞ് അവയെ ഉള്‍ക്കൊണ്ട് ഉയരങ്ങളിലേക്ക് പോകൂ…
പാറ്റിന്‍സണിന്റെ അടുത്ത പന്തിനെ തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട് ഒരു ബൗണ്ടറി കവര്‍ന്നെടുക്കുമ്പോള്‍ ബിഷപ്പ് കുറച്ചൂടി അയയുന്നുണ്ട്.. കളി ഒരല്‍പം സ്ലോ ചെയ്ത് മനസ് കണ്‍ട്രോള് ചെയ്ത് കളിക്കൂ എന്ന് ബിഷപ്പ് പല തവണ ആവര്‍ത്തിച്ചു.
രാഹുല്‍ ചഹറിന്നെ ക്രിസ് വിട്ടിറങ്ങി പൊട്ടിക്കുമ്പോഴേക്കും ഇയാന്‍ ബിഷപ്പ് ഫുള്‍ ഓണില്‍ സഞ്ജുവിന്റെ ടാലന്റിനെ പ്രശംസകള്‍ കൊണ്ട് മൂടി. ടേണ്‍ മാറി വന്ന ഹര്‍ഷയും ഡാനിമോറിസണും ഒക്കെ പ്രൈം ടച്ചില്‍ കളിച്ച സ്റ്റോക്‌സിനെ മറന്ന് കളി പറച്ചില്‍ സഞ്ജുവിലേക്ക് ചുരുക്കി. ”he is a guy who stops you & Makes you watch ” ഹര്‍ഷ ഭോഗ്ലെ അത് പറഞ്ഞ മൊമന്റ് ഒക്കെ രോമാഞ്ചം കൊണ്ട് വിരിഞ്ഞു.


16 ഓവറിന് ശേഷം കളി വെറും ചടങ്ങു തീര്‍ക്കല്‍ മാത്രമാണെന്ന് ഉറപ്പിക്കുമ്പോള്‍ കമന്ററി ബോക്‌സ് വീണ്ടും സ്റ്റോക്‌സിലേക്ക്..
ഈ ടാലന്റ് കേവലം IPL ല്‍ തിളങ്ങി തീരേണ്ടതല്ല, സഞ്ജു ഉയരങ്ങളിലേക്കെത്തട്ടെ. ക്രീസില്‍ കാണിച്ചു തുടങ്ങിയ ക്ഷമയുടെ മിന്നലാട്ടങ്ങള്‍ വലിയ ഇന്നിംഗ്‌സുകളായി മാറട്ടെ

You Might Also Like