കീപ്പിംഗില്‍ പറയിപ്പിച്ച് സഞ്ജു, രോഷം അടക്കാനാകാതെ പൊട്ടിത്തെറിച്ച് അര്‍ഷദീപ്

Image 3
CricketCricket NewsFeatured

ദുലീപ് ട്രോഫി കളിക്കാനായി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യ ഡി ടീമിനൊപ്പം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആരാധകരുടെ ആവേശത്തിന് അതിരില്ലായിരുന്നു. എന്നാല്‍ ആദ്യദിനത്തില്‍ വിക്കറ്റിനു പിന്നിലെ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയായിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കോച്ചിനെയും ഒട്ടും തൃപ്തിപ്പെടുത്തുന്നായിരുന്നില്ല സഞ്ജുവിന്റെ കീപ്പിംഗ് എന്നതാണ് സത്യം. സാധാരണയായി ഇന്ത്യന്‍ ടീമിനും ഐപിഎല്ലിലും ഊര്‍ജ്ജസ്വലമായ പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജുവിനെ ഇന്ത്യ ഡി ടീമിനായി കളിക്കുമ്പോള്‍ ക്ഷീണിതനായി കാണപ്പെട്ടു.

അലസമായ വിക്കറ്റ് കീപ്പിങ്

ഇന്ത്യ എ ടീമിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് തീര്‍ത്തും അലസമായിരുന്നു. സാധാരണ കാണുന്ന ഡൈവുകളും അക്രോബാറ്റിക് ക്യാച്ചുകളും ഒന്നും തന്നെ കാണാനായില്ല. പിഴവുകള്‍ സംഭവിച്ചപ്പോള്‍ അതിന്റെ നിരാശ പോലും പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് കളി തുടര്‍ന്നത് ടീമംഗങ്ങളെ പോലും ചൊടിപ്പിച്ചു.

യാതൊരു ഗൗരവവുമില്ലാതെ നെറ്റ്സില്‍ വിക്കറ്റ് കാക്കുന്ന ലാഘവത്തോടയായിരുന്നു കളിയില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്. സഞ്ജുവിന്റെ പിഴവുകള്‍ കാരണം ഇന്ത്യ എ ടീമിനു പല തവണ വിക്കറ്റിനു പിന്നിലൂടെ ഫോറുകളും ലഭിച്ചിട്ടുണ്ട്.

അര്‍ഷ്ദീപിന്റെ രോഷം

സഞ്ജുവിന്റെ അലസത കാരണം അര്‍ഷ്ദീപിന് അര്‍ഹിച്ച ഒരു വിക്കറ്റ് നഷ്ടമായപ്പോള്‍ അദ്ദേഹം സഞ്ജുവിനോട് രോഷാകുലനായി. എന്നാല്‍ സഞ്ജു വീണ്ടും ചിരിയോടെയാണ് അതിനോടും പ്രതികരിച്ചത്.

അര്‍ഷ്ദീപെറിഞ്ഞ 78ാമത്തെ ഓറിലായിരുന്നു ഇത്. വാലറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് സ്ട്രൈക്ക് നേരിട്ടത്. ഓഫ്സ്റ്റംപിന് പുറത്തേക്കു ആംഗിള്‍ ചെയ്ത ബോളില്‍ ഖലീല്‍ ബാറ്റ് വച്ചു. എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പിന്റെ ഏരിയയിലേക്കാണ് പോയത്. സഞ്ജുവിനു വലതു വശത്തേക്കു ക്യാച്ച് ചെയ്യാവന്‍ സാധിക്കുന്ന ബോളായിരുന്നു അത്.

പക്ഷെ അദ്ദേഹം ഇതിനു ശ്രമിക്കാതെ ഫസ്റ്റ് സ്ലിപ്പിലെ ഫീല്‍ഡര്‍ പിടികൂടുമെന്നു കരുതി ഇതൊഴിവാക്കുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പിലെ ഫീല്‍ഡറാവട്ടെ ക്യാച്ച് സഞ്ജുവിനു വിടുകയും ചെയ്തു. ഇതോടെ രണ്ടു പേര്‍ക്കുമിടയിലൂടെ ബോള്‍ അതിവേഗം ബൗണ്ടറിയിലേക്കു പറന്നു. ഇതു കണ്ട അര്‍ഷ്ദീപ് രോഷം കൊള്ളുകയായിരുന്നു. സഞ്ജുവിനോടു അദ്ദേഹം ആക്രോശിക്കുകയും ചെയ്തു. പക്ഷെ സഞ്ജു വളരെ നിസാരമായി ചിരിച്ചുകൊണ്ടായിരുന്നു ഇതിനോടു പ്രതികരിച്ചത്.

ബാറ്റിങ്ങില്‍ തിളങ്ങാനുള്ള സമ്മര്‍ദ്ദം

വിക്കറ്റ് കീപ്പിങ്ങില്‍ ആദ്യദിനം നിരാശപ്പെടുത്തിയ സഞ്ജുവിന് ഇനി ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് പുലര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കാം. ഇഷാന്‍ കിഷന്‍ ഇന്ത്യ സി ടീമിനായി മികച്ച സെഞ്ച്വറി നേടിയതും സഞ്ജുവിന് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

മുന്നോട്ടുള്ള വഴി

ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സഞ്ജുവിന് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും സ്ഥിരത പുലര്‍ത്തിയാല്‍ മാത്രമേ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാകൂ.